Latest NewsNewsInternational

ദുബായ് എക്‌സ്‌പോ 2020: സുരക്ഷ ഉറപ്പു വരുത്താനായി മോക്ക് ഡ്രിൽ ആരംഭിച്ച് ദുബായ് പോലീസ്

ദുബായ്: ദുബായ് എക്‌സ്‌പോ 2020 ന്റെ സുരക്ഷാ മുൻകരുതൽ നടപടികൾ കണക്കിലെടുത്ത് മോക്ക് ഡ്രിൽ ആരംഭിച്ച് പോലീസ്. ചൊവ്വാഴ്ച്ചയാണ് ദുബായ് പോലീസ് മോക്ക് ഡ്രിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ബുധനാഴ്ച്ചയാണ് മോക്ക് ഡ്രിൽ അവസാനിക്കുക. സുരക്ഷാ വിഭാഗത്തിന്റെ സന്നദ്ധതയും തയാറെടുപ്പുകളും പിഴവില്ലാത്തതാണെന്ന് ഉറപ്പുവരുത്താനാണ് പോലീസ് മോക്ക് ഡ്രിൽ നടത്തുന്നത്.

Read Also: ഇന്ത്യന്‍ വ്യോമസേനയ്ക്ക് 56 യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര അനുമതി: 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും

ഒക്ടോബർ 1 മുതലാണ് ദുബായ് എക്സ്പോ ആരംഭിക്കുന്നത്. എക്സ്പോയുടെ അന്തിമ ഘട്ട ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിലയിരുത്തിയിരുന്നു. ദുബായ് എക്സ്പോ നടക്കുന്ന സ്ഥലം സന്ദർശിച്ച് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു. കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ ആഗോള പരിപാടിയ്ക്ക് രാജ്യം തയ്യാറായി കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എക്‌സ്‌പോ നടത്തിപ്പിനുള്ള സുപ്രീം കമ്മിറ്റി അംഗങ്ങൾ പ്രത്യേകം യോഗം ചേർന്ന് മുന്നൊരുക്കം വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

Read Also: സർക്കാർ രേഖകൾ ചോർന്നത്‌ ഉത്തരവാദികളാകുന്നത് ഉദ്യോഗസ്ഥർ: കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button