Latest NewsKeralaNews

വീട്ടമ്മയുടെ ദുരൂഹമരണം : മരണത്തിന് പിന്നില്‍ അടുത്ത ബന്ധുക്കള്‍

പാലക്കാട് : വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം ആര്‍എസ് റോഡ് തെക്കെത്തൊടിയില്‍ ഖദീജ (63) ആണ് മരിച്ചത്. ഖദീജയെ വീടിനകത്ത് ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുമുണ്ട്.

Read Also : വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമം : മസ്ജിദ് പൊളിച്ചതിന് വ്യാജപ്രചാരണവുമായി അസദുദ്ദീന്‍ ഒവൈസി

സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധുവിനെ പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഖദീജയുടെ സഹോദരിയുടെ മകള്‍ ഷീജയുടെ മകന്‍ യാസിറാണ് പിടിയിലായത്. ഷീജയെയും മറ്റൊരു മകനായ അല്‍ത്താഫിനെയും പോലീസ് തിരയുന്നുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് സഹോദരിയുടെ മകളായ ഷീജ സ്വര്‍ണാഭരണം വില്‍ക്കാനായി ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ എത്തിയിരുന്നു. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ഖദീജയുടെ സ്വര്‍ണമാണെന്ന് കണ്ടെത്തി. എന്നാല്‍ ഷീജ ബന്ധുവായതിനാല്‍ പരാതി ഇല്ലെന്നാണ് ഖദീജ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button