Latest NewsUAENewsInternationalGulf

രാജ്യത്തെ പെൺകുട്ടികളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു: റസാൻ അൽ മുബാറക്കിന് അഭിനന്ദനം അറിയിച്ച് മുഹമ്മദ് ശൈഖ്

ദുബായ്: ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യുഎഇ വനിത റസാൻ അൽ മുബാറക്കിന് അഭിനന്ദനം അറിയിച്ച് ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മുക്തൂം. തങ്ങളുടെ എല്ലാ ദേശീയ പ്രവർത്തകരിലും അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ഡിഎന്‍എ ടെസ്റ്റില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും പ്രതിയായ ശ്രീനാഥിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഡ്വ.ബി.എ ആളൂര്‍?

രാജ്യത്തിന്റെ പാരിസ്ഥിതിക നേട്ടങ്ങളിലും അഭിമാനിക്കുന്നു. രാജ്യത്തെ എല്ലാ പെൺകുട്ടികളിലും യുഎഇ അഭിമാനം കൊള്ളുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. റസാൻ അൽ മുബാറക്കിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും റസാൻ അൽ മുബാറക്കിന് അഭിനന്ദനം അറിയിച്ചു. റസാൻ അൽ മുബാറക്കിന്റെ നിയമനം ലോകത്തിലെ പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് തനിക്കുറപ്പുള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: ചോറ് കഴിക്കുന്നത് ശരിക്കും വണ്ണം കൂടാന്‍ കാരണമാകുന്നുണ്ടോ?: പഠന റിപ്പോർട്ട്

72 വർഷത്തെ ചരിത്രത്തിൽ ഐയുസിഎൻ നയിക്കുന്ന രണ്ടാമത്തെ വനിതയാണ് റസാൻ അൽ മുബാറക്ക്. 1978 ന് ശേഷം അറബ് ലോകത്ത് നിന്നുള്ള ആദ്യ പ്രസിഡന്റും റസാൻ അൽ മുബാറക്കാണ്. ഫ്രാൻസിലെ മാർസെയിൽ നടന്ന ഐയുസിഎൻ വേൾഡ് കൺസർവേഷൻ കോൺഗ്രസിലാണ് റസാൻ അൽ മുബാറക്കിനെ തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. 150 ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഭൂരിഭാഗം അംഗ സംഘടനകളും അൽ മുബാറക്കിന് അനുകൂലമായി വോട്ട് ചെയ്തു.

Read Also: ഭാര്യയുടെ മാനസിക പീഡനം കാരണം കുറഞ്ഞത് 21 കിലോ: യുവാവിന് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button