Latest NewsIndiaInternational

അഫ്ഗാന്‍ വിഷയം: ദില്ലി പ്രഖ്യാപനം അംഗീകരിച്ച്‌ ബ്രിക്‌സ് ഉച്ചകോടി , ഭീകരർക്കെതിരെ പൊരുതും

ദില്ലി പ്രഖ്യാപനം എന്ന പേരില്‍ അംഗീകരിച്ച സംയുക്ത നിലപാടില്‍ അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം സമാധാനപമായിരിക്കണം എന്ന നിര്‍ദ്ദേശം ബ്രിക്സ് രാജ്യങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

ന്യൂഡൽഹി:  അഫ്ഗാന്‍ വിഷയത്തില്‍ ദില്ലി പ്രഖ്യാപനം അംഗീകരിച്ച്‌ ബ്രിക്‌സ് ഉച്ചകോടി. ഭീകരര്‍ക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാന്‍ മാറുന്നത് തടയുമെന്ന് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. അഫ്ഗാനിസ്ഥാനില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും തലപൊക്കുന്നതില്‍ ഉച്ചകോടി കടുത്ത ആശങ്കയും രേഖപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ തുടങ്ങിയ ബ്രിക്സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുചിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബോണ്‍സണാരോ എന്നിവര്‍ പങ്കെടുത്തു. ദില്ലി പ്രഖ്യാപനം എന്ന പേരില്‍ അംഗീകരിച്ച സംയുക്ത നിലപാടില്‍ അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം സമാധാനപമായിരിക്കണം എന്ന നിര്‍ദ്ദേശം ബ്രിക്സ് രാജ്യങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

അഫ്ഗാന്‍ മണ്ണില്‍ ഐ എസ് ഉള്‍പ്പെടെയുളള ഭീകര സംഘടനകള്‍ തലപൊക്കുന്നതില്‍ ആശങ്കയറിച്ച ഇന്ത്യയുടെ നിലപാട് ചൈനയും റഷ്യയും അംഗീകരിച്ചു. ഭീകരര്‍ക്ക് സുരക്ഷിത താവളം നല്കരുത്, മറ്റു രാജ്യങ്ങള്‍ക്കെതിരെ യുദ്ധം നടത്താന്‍ ഭീകര സംഘടനകള്‍ക്ക് അഫ്ഗാന്‍ മണ്ണാകരുത് എന്നും ബ്രിക്‌സ് ഉച്ചകോടി ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, ഐ എസ് വീണ്ടും സജീവമാകുന്നതില്‍ എല്ലാ നേതാക്കളും ആശങ്ക അറിയിച്ചു. എന്നാല്‍ അമേരിക്ക പിന്മാറിയ രീതിയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വ്ളാഡിമിര്‍ പുടിന്‍ കുറ്റപ്പെടുത്തി. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ളിങ്കന്‍ വിളിച്ച യോഗത്തിലും ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ ഭീകര സംഘടനകള്‍ക്ക് കിട്ടുന്ന പിന്തുണയില്‍ ആശങ്ക അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button