Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: സന്ദർശകർക്ക് സൂക്ഷിച്ചുവെയ്ക്കാൻ പ്രത്യേക പാസ്‌പോർട്ട്

ദുബായ്: എക്‌സ്‌പോ 2020 ദുബായിയിൽ പങ്കെടുക്കുന്ന ദുബായ് നിവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും സൂക്ഷിച്ചുവെയ്ക്കാൻ പ്രത്യേക പാസ്പോർട്ട് ലഭിക്കും. എക്‌സ്‌പോ 2020 ലെ 200 ത്തിലധികം പവലിയനുകൾ സന്ദർശിച്ചതിന്റെ ഓർമ്മകൾ എക്കാലവും സൂക്ഷിക്കുന്നതിന് സന്ദർശകർക്കാണ് ഈ പാസ്‌പോർട്ട് ലഭ്യമാക്കുന്നത്.

Read Also: ലവ് ജിഹാദ് യാഥാർത്ഥ്യമാണെന്നറിഞ്ഞിട്ടും മിണ്ടാതിരുന്നവർക്ക് മുന്നിലൂടെയാണ് നിമിഷയും സോണിയയുമൊക്കെ പോയത്: അഞ്ജു പാർവതി

182 ദിവസം നീണ്ട് നിൽക്കുന്ന എക്‌സ്‌പോയിൽ സന്ദർശകർക്ക് പരമാവധി പവലിയനുകൾ സന്ദർശിക്കുന്നതിന് ഈ പാസ്‌പോർട്ട് പ്രയോജനപ്പെടുത്താം. എക്‌സ്‌പോ അവസാനിച്ചതിന് ശേഷവും എക്‌സ്‌പോയിൽ നിന്നുള്ള അനുഭവങ്ങളുടെ ഓർമ്മകൾ പുനർവിചിന്തനം ചെയ്യാൻ ഈ പാസ്‌പോർട്ടുകൾ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1967-ൽ മോൺട്രിയലിൽ നടന്ന ലോക എക്സ്പോയിലാണ് ഇത്തരം പാസ്‌പോർട്ട് ആദ്യമായി അവതരിപ്പിച്ചത്. മേളയിൽ തങ്ങൾ സന്ദർശിക്കുന്ന വ്യത്യസ്ത അന്താരാഷ്ട്ര പവലിയനുകളുടെ ഓർമ്മകൾ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർക്കിടയിൽ ഏറ്റവും പ്രചാരമുള്ള എക്‌സ്‌പോ സ്മരണികയാണ് ഇത്തരം പാസ്പോർട്ടുകൾ.

ഒരു ഔദ്യോഗിക പാസ്‌പോർട്ട് പോലെ തന്നെയാണ് 50 പേജുള്ള സ്‌പെഷ്യൽ ബുക്ക്‌ലെറ്റാണിത്. മൂന്ന് തീമാറ്റിക് പവലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും പാസ്‌പോർട്ടിലുണ്ട്.

Read Also: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തിയ രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button