CricketLatest NewsNewsSports

ഐപിഎൽ രണ്ടാംപാദം: ഓസ്ട്രേലിയൻ സൂപ്പർ താരം യുഎഇയിലെത്തി

ദുബായ്: ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ രണ്ടാംപാദ ഐപിഎൽ മത്സരങ്ങൾക്കായി യുഎഇയിലെത്തി. താരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനൊപ്പം ചേർന്നു. വിവരം ബാംഗ്ലൂർ ഫ്രാഞ്ചൈസി തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചത്.

ഈ മാസം 19 മുതലാണ് യുഎഇയിൽ ഐപിഎൽ രണ്ടാംപാദ മത്സരങ്ങൾ ആരംഭിക്കുക. ഇന്ത്യയിൽ നടന്ന ആദ്യപാദം മത്സരങ്ങളിൽ 7 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ആർസിബി പോയിന്റ് പട്ടികയിൽ മൂന്നാമതാണ്.

Read Also:- ധോണിയും ശാസ്ത്രിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കും: ഗവാസ്കർ

ഐപിഎൽ രണ്ടാംപാദത്തിൽ ബിസിസിഐ നടത്തുക 30,000 ആർടിപിസിആർ പരിശോധനകളാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള വിപിഎസ് ഹെൽത്ത് കെയറാണ് താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും വൈദ്യ സംബന്ധമായ സേവനങ്ങൾ നൽകുക. ഇവർ തന്നെ കോവിഡ് പരിശോധനകളും നടത്തും. താരങ്ങളുടെ അതേ ബയോ ബബിളിലാവും ആരോഗ്യപ്രവർത്തകരും കഴിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button