KeralaNews Story

‘ഹിന്ദുക്കളെപോലെ സഹിഷ്ണുതയോടെ ക്രിസ്ത്യാനികളും മിണ്ടാതിരിക്കുമെന്ന് കരുതിയോ? പ്രതികരിച്ചാൽ സംഘിയാക്കുന്ന തന്ത്രം വേണ്ട’

സംഘി എന്ന ചാപ്പ പേടിച്ച് തങ്ങൾ മതേതരർ ആണെന്ന് കാണിക്കാൻ ഹിന്ദുക്കൾ കാണിച്ച ചരിത്രപരമായ വിഡ്ഢിത്തം ആണ് കേരളത്തെ ഈ അവസ്ഥയിൽ കൊണ്ട് എത്തിച്ചത്.

ജിതിൻ ജേക്കബ്
തിരുവനന്തപുരം: കുറച്ചു കാലം മുമ്പ് എന്റെ ഒരു സുഹൃത്ത് പറഞ്ഞത്, കേരളത്തിലെ ഇസ്ലാമിക തീവ്രവാദികളെ നിലയ്ക്ക് നിർത്താൻ ഇവിടുത്തെ ക്രിസ്ത്യാനികൾ വിചാരിച്ചാലേ നടക്കൂ എന്നാണ്. അന്നത് കേട്ടപ്പോൾ ഞാൻ ചിരിച്ചു തള്ളി. പക്ഷെ കഴിഞ്ഞ ഒന്ന് രണ്ട് മാസം കൊണ്ട് ഇസ്ലാമിക തീവ്രവാദികളെ ഇവിടുത്തെ ക്രിസ്ത്യൻ സമൂഹം സോഷ്യൽ മീഡിയയിലൂടെയും, അല്ലാതെയും നിലം തൊടിയിക്കാതെ അറഞ്ചം പുറഞ്ചം ആക്രമിക്കുകയാണ്. വൈദികരും, സന്യസ്തരും ശക്തമായി രംഗത്ത് വന്നു. അതിന്റെ തുടർച്ചയാണ് ഇന്ന് പാലാ ബിഷപ്പ് നടത്തിയ തുറന്ന് പറച്ചിൽ..
ഹൈന്ദവ സമൂഹം ഭൂരിപക്ഷം ആണെങ്കിലും അടിസ്ഥാനപരമായി വിഭജിക്കപ്പെട്ട് കിടക്കുന്നു.

സമുദായ നേതാക്കന്മാർക്ക് സ്വന്തം കുടുംബത്തിന്റെ ആസ്തി വർധിപ്പിക്കുക എന്ന ലക്ഷ്യമേ ഉള്ളൂ. ആത്മീയ നേതാക്കൾക്ക് ഹൈന്ദവ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താനും കഴിയുന്നില്ല. ഹിന്ദു എന്ന് പറഞ്ഞാൽ സംഘി ആകുമോ, വർഗീയ വാദി ആകുമോ എന്ന ഭയമാണ് ഇവിടുത്തെ ഒട്ടുമിക്ക ഭൂരിപക്ഷ സമൂഹത്തിനും ഉള്ളത്. അങ്ങനെ ഒരു പൊതുബോധം ഉണ്ടാക്കിയെടുത്തു ഇവിടെ. അതുകൊണ്ട് സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും പോലും പരസ്യമായി ചെയ്യാൻ പലർക്കും കുറച്ചിലാണ്. ഇസ്ലാമിക തീവ്രവാദികൾ കേരളത്തിൽ കാട്ടികൂട്ടുന്ന അതിക്രമങ്ങളും, അവരുടെ ഉദ്ദേശവും എല്ലാം മനസിലാക്കാനുള്ള ബോധം ഉണ്ടെങ്കിലും പ്രതികരിച്ചാൽ സംഘി പട്ടം ചാർത്തി കിട്ടുമോ എന്ന ഭയമാണ് മിക്കവരെയും അതിൽ നിന്ന് അകറ്റുന്നത്.

പൗരത്വ പ്രശ്നത്തിന്റെ പേരിൽ സാമൂഹിക ഭ്രഷ്ട്ട് ഒക്കെ ഇവിടെ ഉണ്ടായത് ആ പേടിക്ക് ആക്കം കൂട്ടി. പൗരത്വ നിയമത്തെ അനുകൂലിച്ച പലരുടെയും ജോലി വരെ ഇസ്ലാമിക തീവ്രവാദികൾ കളയിച്ചു. പല സ്ഥാപനങ്ങളെയും ബഹിഷ്‌ക്കരിച്ചു. പ്രതികരിക്കണം എന്നുണ്ടെങ്കിലും ഭയവും, സംഘി വിളി പേടിയും കാരണം എല്ലാവരും മൗനം പാലിച്ചു. ‘Only me’ ഇട്ട് പോസ്റ്റ്‌ എഴുതി പ്രതിഷേധിക്കുന്ന നിരവധി ആളുകളെ എനിക്കറിയാം.
ഹിന്ദുക്കളുടെ ഈ ഭയവും, സംഘി ബ്രാൻഡിംങ്ങും ആണ് ഇസ്ലാമിക തീവ്രവാദികളെ കേരളത്തിൽ ഇത്രയും വളർത്തിയത്. പിന്നെ ഹിന്ദു സമുദായത്തിന്റെ എക്കാലത്തെയും ശാപമായ തമ്മിലടിയും സഹായിച്ചു, കുറെ ആളുകളെ വിലയ്ക്കെടുക്കാനും ആയി.

ഇതേ തന്ത്രമാണ് ക്രിസ്ത്യാനികളെ നേരിടാനും, പ്രകോപിക്കിക്കാനും ഇസ്ലാമിക തീവ്രവാദികൾ ഉപയോഗിച്ചത്. പക്ഷെ അവർക്ക് തെറ്റിപ്പോയി. അതിന്റെ ഒരു കാരണം ആൾബലം കൊണ്ട് ന്യൂനപക്ഷം ആണെങ്കിലും കേരളത്തിലെ ക്രിസ്തീയ സമൂഹം ലോകത്ത് മുഴുവൻ ഉണ്ട് എന്നതാണ്.
കേരളത്തിൽ ഇസ്ലാമിസ്റ്റുകൾ ക്രിസ്ത്യാനികളെ ചൊറിഞ്ഞാൽ അത് വലിയ രീതിയിൽ വാർത്തയാകും. ഇവിടുത്തെ ഹിന്ദുക്കളെ അങ്ങോട്ട് കയറി പ്രകോപിപ്പിച്ച് തിരിച്ചു വാങ്ങി കൂട്ടിയിട്ട് പാസിസം, ന്യൂനപക്ഷ പീഡനം എന്ന സ്ഥിരം ക്‌ളീഷേ ഇറക്കി, ഗൾഫ് പണം കൊണ്ട് വാർത്ത സൃഷ്ടിക്കുന്ന സ്ഥിരം ഐറ്റം ക്രിസ്ത്യാനികൾക്ക് മുന്നിൽ ചെലവാകില്ല.

പ്രകോപനം ഉണ്ടാക്കുമ്പോൾ ഹിന്ദുക്കളെ പോലെ സഹിഷ്ണുതയോടെ ക്രിസ്ത്യാനികളും മിണ്ടാതിരിക്കും, അല്ലെങ്കിൽ പ്രതികരിക്കുന്ന ഹിന്ദുക്കളെ നിശബ്ദരാക്കാൻ സ്ഥിരം ഇറക്കുന്ന സംഘി ചാപ്പ ഉപയോഗിച്ചാൽ മതിയാകും എന്ന താലിബാനികളുടെ ചിന്തയാണ്, അതേടാ ഞങ്ങൾ ക്രിസംഘികൾ തന്നെയാണ് എന്ന പ്രതികരണം കൂട്ടത്തോടെ ഉണ്ടായപ്പോൾ തകർന്നടിഞ്ഞത്. ക്രിസ്ത്യാനികൾ ഇന്നും അത്യാവശ്യം സംഘടിതർ ആണ്.
യൂറോപ്പിലും, അമേരിക്കയിലും, കാനഡയിലും, സ്കാൻഡിനെവിയൻ രാജ്യങ്ങളിലും ഒക്കെ കഴിയുന്ന ക്രിസ്ത്യൻ വിഭാഗത്തിന് ഓരോ രാജ്യങ്ങളിലെയും സാമൂഹിക രാഷ്ട്രീയ മേഖലകളിൽ അത്യാവശ്യം സ്വാധീനം ഉണ്ട്.

കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ ക്രിസ്ത്യാനികൾക്ക് എതിരെ കാണിക്കുന്ന ഏത് തരം ചെറ്റത്തരങ്ങളും പണത്തിനു വേണ്ടി ആർക്ക് മുന്നിലും മുട്ടിലിഴയുന്ന ഇവിടുത്തെ നിഷ്പക്ഷത ചമയുന്ന മാധ്യമ ചെന്നായ്ക്കൾ മുക്കിയാലും അത് ലോകം മുഴുവൻ വാർത്തയാകും.
ബിഷപ്പിന്റെ പ്രസ്താവന ലോകം മുഴുവൻ അറിയും. അതാണ് സഭയുടെ ശക്തി. ഇതേ പ്രസ്താവന ഇന്ത്യയിലെ ഏതെങ്കിലും ഹൈന്ദവ സന്യാസി ആയിരുന്നു പറഞ്ഞിരുന്നത് എങ്കിൽ അത് വിദ്വേഷ പ്രസംഗം ആക്കി മാറ്റാൻ ഇവർക്ക് കഴിയുമായിരുന്നു.

മ്യാന്മാറിലെ ബുദ്ധ സന്യാസികളുടെ കാര്യം അറിയാമല്ലോ.. അവർ സഹികെട്ട് തുറന്നു പറഞ്ഞപ്പോൾ അത് വിദ്വേഷ പ്രസംഗം ആക്കി, ശ്രീലങ്കയിലും സന്യാസിമാരെ വിദ്വേഷ പ്രാസംഗികർ ആക്കി.
പക്ഷെ ഇവിടെ നിങ്ങൾക്ക് പണി പാളി. ക്രിസംഘി എന്ന് വിളിച്ചാൽ അതേടാ ഞാൻ ക്രിസംഘി ആണ് എന്ന് പറയുന്നവരെ കണ്ടപ്പോൾ എല്ലാ വീര്യവും ചോർന്നു പോയി. ഞങ്ങളുടെ വിശ്വാസത്തെ അവഹേളിച്ചാൽ തിരിച്ചും ചെയ്യും എന്ന് പരസ്യമായി പറയുക കൂടി ആയപ്പോൾ എങ്ങനെ എങ്കിലും ഇതൊന്ന് അവസാനിപ്പിച്ചാൽ മതി എന്നായി.

പാലാ ബിഷപ്പിന്റ പ്രസ്താവനയുടെ പേരിൽ മിണ്ടാതിരിക്കുന്നതാണ് ജിഹാദികൾക്ക് നല്ലത്. ഹിന്ദുക്കൾ ഇത് പണ്ടേ ചെയ്തിരുന്നു എങ്കിൽ എത്ര സമാധാനത്തോടെ ഇവിടെ കഴിയമായിരുന്നു. സംഘി എന്ന ചാപ്പ പേടിച്ച് തങ്ങൾ മതേതരർ ആണെന്ന് കാണിക്കാൻ ഹിന്ദുക്കൾ കാണിച്ച ചരിത്രപരമായ വിഡ്ഢിത്തം ആണ് കേരളത്തെ ഈ അവസ്ഥയിൽ കൊണ്ട് എത്തിച്ചത്. പ്രതികരിക്കുന്നതിന്റെ പേരിൽ സംഘി എന്ന് ആരെങ്കിലും വിളിച്ചാൽ, അതേടാ ഞാൻ സംഘി തന്നെയാണ് എന്ന് പറഞ്ഞു നോക്കൂ, പിന്നെ ഒറ്റൊരുത്തനും വാ പൊളിക്കില്ല..
ഇനിയെങ്കിലും ഹിന്ദുക്കൾക്ക് ബോധം വെക്കുമോ ആവോ…?

shortlink

Related Articles

Post Your Comments


Back to top button