Latest NewsNewsIndia

ജാതി മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവൃത്തിക്കുന്നത് വിരളമാണ്: പാലാ രൂപതാ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ പി ടി തോമസ്

കോട്ടയം : കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർക്കോട്ടിക് ജിഹാദികൾ ഇരയാക്കുന്നെന്ന പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ തള്ളി കോൺഗ്രസ് മുതിർന്ന നേതാവ് പി ടി തോമസ്. ജാതി മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവൃത്തിക്കുന്നത് ആധുനിക കാലഘട്ടത്തിൽ വിരളമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ വളരെ വലിയ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also :  ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം: പരമ്പര നേടാൻ ടീം ഇന്ത്യ

കുറിപ്പിന്റെ പൂർണരൂപം :

പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെതായി പുറത്ത് വന്ന വാർത്ത സമുദായ സൗഹാർദ്ധം വളർത്താൻ ഉപകരിക്കുന്നതല്ല. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വർത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ. ജാതി- മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നതു ആധുനിക കാലഘട്ടത്തിൽ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടരമാണ്. എന്നും മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button