Latest NewsNewsIndia

നിര്‍ബന്ധിത മതംമാറ്റത്തിനും ലൗ ജിഹാദിനുമെതിരെ കര്‍ശന നടപടി: നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

2018 ഏപ്രിലില്‍, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പാസ്സാക്കിയ ഉത്തരാഖണ്ഡ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്‌ട് 2018 അനുസരിച്ച്‌ ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ രീതിയില്‍ മതപരിവര്‍ത്തനം നടത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്.

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിര്‍ബന്ധിത മതംമാറ്റത്തിനും ലൗ ജിഹാദിനുമെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ഇതിനു വേണ്ടി നിലവിലെ നിയമങ്ങള്‍ കടുപ്പിക്കുമെന്നും പൊലീസിനോട് കര്‍ശന നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും ധാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടേയും ലൗ ജിഹാദ് സംഭവങ്ങളുടേയും വിവരങ്ങള്‍ ശേഖരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: കോവിഡ് വാക്സിനേഷൻ രംഗത്തും ക്രിക്കറ്റ് പിച്ചിലും മഹത്തായ ദിനം: ഇന്ത്യയുടെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

2018 ഏപ്രിലില്‍, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പാസ്സാക്കിയ ഉത്തരാഖണ്ഡ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്‌ട് 2018 അനുസരിച്ച്‌ ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ രീതിയില്‍ മതപരിവര്‍ത്തനം നടത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. ഈ വകുപ്പ് അനുസരിച്ച്‌ കുറ്റക്കാരന് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും. എന്നാല്‍ ഈ നിയമം സംസ്ഥാനത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ മതിയാവില്ലെന്നും നിയമത്തിന്റെ സ്വഭാവം കുറച്ചുകൂടി കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button