KeralaLatest NewsNews

ബ്രണ്ണന്‍ കോളേജിലെ സിലബസിനെ സംഘി സിലബസ് എന്ന അര്‍ഥത്തില്‍ മാത്രമല്ല കാണേണ്ടത് : ചരിത്രകാരന്‍ കെ.എന്‍. ഗണേശ്

കണ്ണൂർ : ബ്രണ്ണന്‍കോളേജിലെ സിലബസ് സംഘി സിലബസ് എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല കാണേണ്ടതെന്ന് ചരിത്രകാരനും കോഴിക്കോട് സര്‍വകലാശല മുന്‍ പ്രൊഫസറുമായ കെ എന്‍ ഗണേഷ്.ഒരു സിലബസ് എന്നതൊരു റീഡിംഗ് ലിസ്റ്റ് അല്ല. വായനസാമഗ്രികള്‍ നല്‍കുമ്പോള്‍ അതിന്റെകൃത്യമായ ലക്ഷ്യ നിര്‍ണയം ഉണ്ടാകണം. ഇതിനാനുസരിച്ചു തീമുകള്‍ ക്രമീകരിക്കണം രാഷ്ട്രീയചിന്ത എന്നാല്‍മതജാതിബദ്ധമായ ചിന്ത എന്ന രീതിയിലാണ് കണ്ടിരിക്കുന്നത്. രാഷ്ട്രസങ്കല്പത്തെ പോലും ഇതിനു അനു സരിച്ചാണ് കണ്ടിരിക്കുന്നത്. തീമുകള്‍ ഹിന്ദുമതജാതിബദ്ധമാണ് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

ബ്രണ്ണൻകോളേജിലെ സിലബസ് സംഘി സിലബസ് എന്ന അർത്ഥത്തിൽ മാത്രമല്ല കാണേണ്ടതെന്നു തോന്നുന്നു. ഒരു സിലബസ് എന്നതൊരു റീഡിംഗ് ലിസ്റ്റ് അല്ല. വായനസാമഗ്രികൾ നൽകുമ്പോൾ അതിന്റെകൃത്യമായ ലക്ഷ്യ നിർണയം ഉണ്ടാകണം. ഇതിനാനുസരിച്ചു തീമുകൾ ക്രമീകരിക്കണം രാഷ്ട്രീയചിന്ത എന്നാൽമതജാതിബദ്ധമായ ചിന്ത എന്ന രീതിയിലാണ് കണ്ടിരിക്കുന്നത്. രാഷ്ട്രസങ്കല്പത്തെ പോലും ഇതിനു അനു സരിച്ചാണ് കണ്ടിരിക്കുന്നത്. തീമുകൾ ഹിന്ദുമതജാതിബദ്ധമാണ്.

Read Also  :  വിവാഹ ദിനത്തില്‍ ചിയേർസ്: അമളി പറ്റി വരന്‍. ചിരിയടക്കാനാവാതെ വധു- വൈറല്‍ വീഡിയോ

ബ്രഹ്മണിക്കൽ ദളിത് പരികല്പനകൾ തമ്മിൽ ഉള്ള സംവാദമെന്ന നിലയിലാണ് സിലബസിലെ ഊന്നൽഅതു കൊണ്ട് ജനാധിപത്യം,സാമൂഹ്യനീതി മതനിരപേക്ഷത മുതലായ വാക്കുകൾ പോലുമില്ല .മൗലാനാ ആസാദ് ഇഖ്ബാൽ തുടങ്ങി യവരുടെ ചിന്തയുമില്ല ഈ വി രാമസ്വാമിയുമില്ല. ഇന്ത്യൻ രാഷ്ട്രീയചിന്തയിൽ ചർച്ച ചെയ്യേണ്ട രണധീർ സിംഗ്, പാർത്ത ചാറ്റർജി രജനി കോതാരി സി പി ഭംഭരി രാജീവ് ഭാർഗവ ആശിഷ് നന്ദി തുടങ്ങി യവർ രാമായണത്തെ പറ്റി ലേഖനം നൽകിയാൽ പ്രാചീന ഇന്ത്യൻ രാഷ്ട്രമീമാംസ ആകുമെന്നു ആരാണ് പറഞ്ഞത്?അർത്ഥശാസ്ത്രം വേണ്ടേ?മഹാഭാരതത്തിലെ അനുശാസന പർവം വേണ്ടേ? സിയാവുദ്ധീൻ ബരണിയുടെയും അബുൽ ഫേസ്‍ലിന്റെയും രചനകൾ വേണ്ടേ?ചുരുങ്ങിയത് ഇവയൊക്കെ പരിചയപ്പെടുത്തേണ്ട ബാധ്യത സിലബസിനുണ്ട്.

Read Also  :   ജനങ്ങളുടെ പൂർണ പിന്തുണയോടെ ബിജെപി വീണ്ടും യുപിയിൽ തുടർഭരണം ഉറപ്പിക്കും: ജെപി നദ്ദ

ഇന്ത്യൻ രാഷ്ട്രീയചിന്തയിൽ ഹിന്ദുരാഷ്ട്രചിന്ത ഉണ്ടായിരുന്നു എന്നത് നിഷേധിക്കേണ്ടതില്ല അത് പോലെ സോഷ്യലിസ്റ്റ് ചിന്തയും ഇസ്ലാമിക ചിന്തയും ദളിത് ചിന്തയും ഉണ്ടായിരുന്നു. ഇവയെല്ലാം വിമർശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളിൽ എത്താനുമുള്ള കഴിവ് ആണ് കുട്ടികളിൽ വളരേണ്ടത്.അതിനുള്ള മർഗ്ഗദര്ശിയാണ് സിലബസ്. കുറെ വായന സമഗ്രികള്മാത്രം നൽകിയാൽ പിന്നെ അധ്യാപകരുടെ മനോധർമം പ്രധാനമാകും . എല്ലാ അധ്യാപകരും ജെഎൻ യുപ്രൊഫസർമാർ അല്ല. അധ്യാപകരുടെ നിലപാടുകൾ മാത്രമല്ല സിലബസിൽ പ്രതിഫലിക്കേണ്ടത് . അതിനു ഒരു സാമൂഹ്യധർമമുണ്ടെന്ന കാഴ്ചപ്പാട്‌വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button