CricketLatest NewsNewsSports

ഐപിഎൽ 2021: ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യൻ താരങ്ങൾ യുഎഇയിലേക്ക്

മാഞ്ചസ്റ്റർ: ഐപിഎൽ പതിനാലാം സീസണിലെ രണ്ടാം പാദ മത്സരങ്ങൾക്കായി രോഹിത് ശർമയും വിരാട് കോഹ്‌ലിയും യുഎഇയിലേക്ക് തിരിക്കും. ഐപിഎല്ലിൽ പങ്കെടുക്കാനായി താരങ്ങൾക്ക് വിമാനങ്ങൾ ഏർപ്പാടാക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസിന്റെ ഇന്ത്യൻ താരങ്ങൾ ഇന്ന് ചാർട്ടേഡ് വിമാനത്തിൽ യുഎഇയിലേക്ക് തിരിക്കും. വിരാട് കോഹ്‌ലിക്കും മുഹമ്മദ് സിറാജിനുമായി ആർസിബിയും വിമാനം ക്രമീകരിച്ചു. ചെന്നൈ സൂപ്പർ കിംഗ്സ്, പഞ്ചാബ് കിംഗ്സ് ടീമുകളും താരങ്ങളെ ദുബായിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

Read Also:- ബിപിയും തടിയും കുറയ്ക്കാന്‍ ‘മുട്ട’

ദുബായിൽ സെപ്റ്റംബർ 19ന് ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടത്തിലൂടെയാണ് രണ്ടാം ഘട്ടം മത്സരങ്ങൾ ആരംഭിക്കുക. 8 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസാണ് പട്ടികയിൽ ഒന്നാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button