KeralaLatest NewsNews

സത്യം പറയുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന ജിഹാദികളുടെ മോഹം പുതിയ ഇന്ത്യയിൽ നടക്കില്ല: സന്ദീപ് വാര്യർ

നാർകോ ജിഹാദ് എന്ന പദം ആദ്യമായാണ് കേൾക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്

തിരുവനന്തപുരം : ലൗ ജിഹാദ് മാത്രമല്ല മയക്കുമരുന്ന് നല്‍കിയുള്ള നാര്‍ക്കോട്ടിക് ജിഹാദും സജീവമാണെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. സത്യം പറയുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും കരുതുന്നത്. എന്നാൽ, ആ പരിപ്പൊന്നും പുതിയ ഇന്ത്യയിൽ വേവില്ല എന്നും സന്ദീപ് വാര്യർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also :  ‘കൂട്ടബലാത്സംഗം നടന്ന ലോഡ്ജിൽ ഇതിനു മുൻപും അസമയത്ത് പെൺകുട്ടികളുടെ കരച്ചിൽ കേൾക്കാറുണ്ട്’: കൗൺസിലർ

കുറിപ്പിന്റെ പൂർണരൂപം :

പാലാ ബിഷപ്പിനെതിരായി തെളിവു കൊണ്ടുവാ എന്ന് ആർത്തട്ടഹസിക്കുകയാണ് കേരളത്തിലെ ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും. നാർക്കോ ജിഹാദ് എന്നതിന് തെളിവെവിടെ എന്നാണ് ചോദ്യം .നാർക്കോ ജിഹാദ് ഒരു യഥാർത്ഥ്യമാണ്. കേരളത്തിൽ ഭീകര സംഘടനകൾ അതു പ്രയോഗവൽക്കരിച്ചിട്ടുണ്ടോ എന്നത് മാത്രമാണ് അന്വേഷിക്കേണ്ടത്. കേരളം ആഗോള ജിഹാദി ഭീകരതയുടെ ഒരു കണ്ണിയാണെന്നതിന് ആവശ്യത്തിലധികം തെളിവുകൾ ഉള്ള സ്ഥിതിക്ക് , ഈ ഒരു യുദ്ധ തന്ത്രം മാത്രമായി അവർ കേരളത്തിൽ പരീക്ഷിക്കുന്നില്ല എന്ന് എങ്ങനെ പറയും ? ജിഹാദി ഭീകര സംഘടനയായ ഹിസ്ബുല്ല നാർക്കോ ജിഹാദ് നടത്തുന്നതായി സൗദി ടി വി ചാനലായ അൽ അറബിയയുടെ രണ്ടു വർഷം പഴയ റിപ്പോർട്ട് കാണാം .

1994 സപ്തംബർ 12ന് വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ നവാസ് ഷരീഫ് , പാക് ഐ എസ് ഐ , മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. സിഐഎയുടെ “Heroin in Pakistan, sowing the wind” എന്ന റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു . മയക്കുമരുന്ന് നൽകിയുള്ള പ്രവർത്തനം തങ്ങളുടെ ‘ദേശീയ താൽപ്പര്യമാണ് ‘ എന്നാണ് ജനറൽ സിയാവുൾ ഹഖ് അടക്കമുള്ള പാക്ക് ഭരണാധികാരികൾ വിശ്വസിച്ചിരുന്നത്. പഞ്ചാബിലെ യുവത്വത്തെ നശിപ്പിക്കാനും ഇന്ത്യക്കെതിരെ അവരെ ഉപയോഗിക്കാനും പാക്കിസ്ഥാൻ മയക്കുമരുന്ന് അതിർത്തിക്കിപ്പുറത്തേക്ക് അയക്കുന്നത് എത്രയോ റിപ്പോർട്ടുകളായി പുറത്തു വന്നിരിക്കുന്നു. പാക്കിസ്ഥാൻ മയക്കുമരുന്നു കൊണ്ട് ഇന്ത്യക്കെതിരായി നടത്തുന്നത് നാർക്കോ ജിഹാദല്ലെങ്കിൽ മറ്റെന്താണ് ?

ഒന്നാന്തരം മത വിശ്വാസികളായ താലിബാൻ ഒപ്പിയം ട്രേഡ് നടത്തുന്നതിനെ നാർക്കോ ജിഹാദ് എന്നല്ലേ വിളിക്കേണ്ടത്. ആഗോള ജിഹാദി ഭീകര സംഘടനകൾ മയക്കുമരുന്ന് തീവ്രവാദ ഫണ്ടിംഗിനും ശത്രുപക്ഷത്തുള്ള യുവത്വത്തെ നശിപ്പിക്കാനുമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലേക്ക് മാത്രമായി ആ സ്ട്രാറ്റജി ഉപയോഗിക്കുന്നതിന് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് പാലാ ബിഷപ്പിനെതിരായി ഉറഞ്ഞു തുള്ളുന്നവർ തന്നെയാണ് വ്യക്തമാക്കേണ്ടത്.

Read Also :   ചൈനയിൽ അന്യഗ്രഹ ജീവികളുടെ പേടകം ഇറങ്ങിയോ ? വൈറലായി വീഡിയോ

നാർകോ ജിഹാദ് എന്ന പദം ആദ്യമായാണ് കേൾക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത് . എനക്കറിയില്ല എന്നത് വേദവാക്യമായി ഉപയോഗിക്കുന്ന മുഖ്യമന്ത്രി , ജിഹാദി ഭീകരവാദവുമായി ബന്ധപ്പെട്ട് എന്താണ് അറിയാനുള്ളത് ? കേരളത്തിൽ ഐഎസ് സ്ളീപ്പർ സെല്ലുകൾ ഉണ്ട് എന്ന ലോക് നാഥ് ബെഹ്റയുടെ വെളിപ്പെടുത്തൽ വന്നപ്പോഴും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് എനക്കറിയില്ല എന്നായിരുന്നില്ലേ ? പറഞ്ഞ് നാവ് വായിലേക്കിടും മുമ്പ് അദ്ദേഹത്തിൻ്റെ നാടായ കണ്ണൂരിൽ നിന്നു തന്നെ പെൺകുട്ടികളടങ്ങുന്ന ഐ എസ് സ്ളീപ്പിംഗ് സെല്ലിനെ എൻഐഎ തൂക്കുകയും ചെയ്തല്ലോ.

നാർക്കോ ജിഹാദിന് തെളിവ് ചോദിക്കുന്നവർ ഒരു കാര്യം വ്യക്തമാക്കണം നാർക്കോ ജിഹാദ് കേരളത്തിൽ ഇല്ല എന്നാണോ നാർക്കോ ജിഹാദേ ഇല്ല എന്നാണോ നിങ്ങളുടെ വാദം ? സത്യം പറയുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും കരുതുന്നത് . ആ പരിപ്പൊന്നും പുതിയ ഇന്ത്യയിൽ വേവില്ല എന്നേ പറയാനുള്ളൂ .

shortlink

Related Articles

Post Your Comments


Back to top button