Latest NewsKeralaNews

നര്‍കോട്ടിക് വിവാദം ആളിക്കത്തുന്നു, പാലാ ബിഷപ്പിന് സംരക്ഷണം നല്‍കണം : അമിത് ഷായ്ക്ക് ബിജെപിയുടെ കത്ത്

തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് വിവാദം കത്തുന്നതിനിടെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ബിജെപി കത്ത് അയച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് കത്തയച്ചത്. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസും സഹായിക്കുകയാണെന്നും കേന്ദ്രം ഇടപെടണമെന്നും കത്തില്‍ പറയുന്നു.

Read Also :താലിബാൻ ഭീഷണിയ്ക്ക് മുൻപിൽ അടിപതറാതെ പന്ത്രണ്ട് ധീര യുവതികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്കെത്തി

നര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ഡയാണെന്ന് സിപിഎം, കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, വിവാദത്തില്‍ സംഘപരിവാറിനെതിരെ കെ മുരളീധരന്‍ എംപി രംഗത്തെത്തി. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങളെ തമ്മിലടിപ്പിച്ച് അതിനിടയില്‍ കയറാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. അതിന് സഹായം നല്‍കുന്ന നിലപാടുകള്‍ ആരും സ്വീകരിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പരിഹരിക്കാന്‍ ഇരു സമുദായ നേതാക്കളും തയ്യാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button