Latest NewsIndiaNews

രാജ്യത്ത് നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ പൂര്‍ത്തിയായി : ഫലം അടുത്ത മാസം

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളോടെ നടന്ന മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള ‘നീറ്റ്-യു.ജി’ പരീക്ഷ പൂര്‍ത്തിയായി. ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങള്‍ക്കു പുറമെ കുവൈറ്റ്, ദുബായി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. കേരളത്തില്‍ 13 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴില്‍ 325 പരീക്ഷകേന്ദ്രങ്ങളില്‍ 1,16,010 പേരാണ് എഴുതിയത്. ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ അഞ്ച് വരെ നടന്ന പരീക്ഷയ്ക്ക് 11 മണി മുതല്‍ ഒന്നര വരെയാണ് ഹാളിലേക്ക് പ്രവേശനം അനുവദിച്ചത്.

Read ALSO : കോവിഡ് വ്യാപനം ജനങ്ങളിൽ ലഹരിയുടെ ഉപയോഗം വര്‍ധിപ്പിച്ചെന്ന് യുഎന്‍ റിപ്പോര്‍ട്ട്

കോവിഡ് ബാധിതര്‍ക്ക് പി.പി.ഇ കിറ്റില്‍ പ്രത്യേക ഹാളില്‍ പരീക്ഷയെഴുതാന്‍ അവസരമൊരുക്കിയിരുന്നു. ക്വാറന്റീനിലുള്ളവര്‍ക്കും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്കും വെവ്വേറെ പരീക്ഷാ സൗകര്യമൊരുക്കി. ഇതാദ്യമായി ഇത്തവണ മലയാളത്തിലും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ ബെഞ്ചില്‍ ഒരാള്‍ എന്ന രീതിയില്‍ ഹാളില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇരിപ്പിടം ഒരുക്കിയത്. പരീക്ഷ േകന്ദ്രത്തില്‍ പ്രവേശിക്കുന്നത് മുതല്‍ പുറത്തിറങ്ങുന്നത് വരെ സാമൂഹിക അകലം ഉള്‍പ്പെടെയുള്ളവ പാലിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമാണ് ഒരുക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button