Latest NewsNewsLife Style

നിങ്ങളുടെ മൊബൈൽ നമ്പർ കൂട്ടിനോക്കൂ: ഭാഗ്യമാണോ നിർഭാഗ്യമാണോ എന്ന് കണ്ടെത്താം

ഈക്കാലത്ത് ഒന്നിലേറെ മൊബൈൽ നമ്പറുകൾ ഉള്ളവരാണ് മിക്കവരും. സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ ഭാഗ്യനമ്പറിലുള്ള മൊബൈൽ നമ്പറുകൾ തിരഞ്ഞെടുക്കുന്നവരും ഉണ്ട്. മൊബൈൽ നമ്പറുകൾ കൂട്ടിക്കിട്ടുന്ന സംഖ്യ ഒട്ടേറെ കാര്യങ്ങൾ വിശദമാക്കുന്നുണ്ട്. ഉദാഹരണമായി ഒരാളുടെ മൊബൈൽ നമ്പർ 8943627100 എന്നിരിക്കട്ടെ , ഇത് കൂട്ടിക്കഴിയുമ്പോൾ കിട്ടുന്ന സംഖ്യ(8+9+4+3+6+2+7+1+0+0=40 , 4+0=4) നാല് ആണ്. ഇതിനെ അടിസ്ഥാനമാക്കി നിങ്ങളുടെ മൊബൈൽ നമ്പർ ഭാഗ്യമാണോ നിർഭാഗ്യമാണോ എന്ന് കണ്ടെത്താം.

ഒന്ന്

വളരെ ഊര്‍ജ്ജസ്വലമായ സംഖ്യയാണ് ഒന്ന്. ഈ സംഖ്യ നമ്മളിലെ അനുകൂല ഊർജത്തെ വർധിപ്പിച്ച് ശുഭാപ്തി വിശ്വാസമുള്ള വ്യക്തിയായി തീർക്കും. അതിനാൽ ബിസിനസുകാര്‍ക്കും ജോലിയിൽ ഉയർച്ച ആഗ്രഹിക്കുന്നവർക്കും സഹായകമായ നമ്പർ ആണിത്.

രണ്ട്

പ്രണയിക്കുന്നവർക്ക് ചേർന്ന സംഖ്യയാണിത് . ഈ സംഖ്യ വ്യക്തികളിൽ ദയാലുത്വവും നയതന്ത്രവും സഹകരണവും വർധിപ്പിക്കുന്നതിനാൽ സെയില്‍സ് സംബന്ധമായ ജോലികളുള്ളവര്‍ക്കു ഉത്തമമായ നമ്പറാണിത്.

Read Also  :  യുഎഇയുടെ 50 പദ്ധതികളുടെ രണ്ടാം ഘട്ട പ്രഖ്യാപനം: ജോലി നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകും

മൂന്ന്

സര്‍ഗ്ഗശക്തിയുള്ള നമ്പർ ആണ് മൂന്ന് . അതിനാൽ കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും ചേർന്ന നമ്പറാണിത്.

നാല്

സ്ഥിരതയുള്ളതും വിശ്വാസയോഗ്യവുമായ ഒരു സംഖ്യ ആണ് . നിക്ഷേപസ്ഥാപനങ്ങൾക്കും നിയമസ്ഥാപങ്ങൾക്കും പറ്റിയ നമ്പറാണിത്.കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവർക്ക് അനുയോജ്യമായ ഒരു സംഖ്യയുമാണിത്.

അഞ്ച്

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ നമ്പറാണ് അഞ്ച്. സ്വാതന്ത്രമോഹികൾക്കും യാത്രയിഷ്ടപ്പെടുന്നവർക്കും ഒറ്റക്കുതാമസിക്കാൻ ആഗ്രഹിക്കുന്നവർക്കും ചേർന്ന ഒരു നമ്പറുമാണ്.

ആറ്

കുടുംബസ്നേഹികൾക്കു ചേർന്ന നമ്പറാണിത്. കുടുംബ സൗഹൃദ ബന്ധങ്ങൾക്ക് ഊഷ്മളതയും ശക്തിയും പകരുന്ന ഒരു സംഖ്യയുമാണ്.ബിസിനസ് സംബന്ധമായ യാത്രകള്‍ ചെയ്യുന്നവര്‍ക്കു അനുയോജ്യമായ നമ്പറാണെങ്കിലും പ്രണയാന്വേഷകർക്ക് ഈ നമ്പർ നന്നല്ല.

Read Also  : സ്വന്തം വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു, കള്ളനെ പിടിക്കണമെന്ന് കാണിച്ച് പോലീസിൽ പരാതിയും: തൃശൂരിൽ യുവാവ് അറസ്റ്റിൽ

ഏഴ്

ശക്തവും നിഗൂഢവുമായ നമ്പറാണ് ഏഴ് . വിദ്യാർഥികൾക്കും തത്വചിന്തകർക്കും ചേർന്ന നമ്പറാണിത്. ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്തിനു സഹായകമാകുന്ന നമ്പറാണിത്.

എട്ട്

ബിസ്സിനസ്സ് രംഗത്തുള്ളവർക്ക് ഏറ്റവും ചേർന്ന നമ്പറാണ്‌ എട്ട്. ജീവിതത്തിലും തൊഴിലിലും പുരോഗതി ആഗ്രഹിക്കുന്നവർക്കും ഈ നമ്പർ നന്ന്.

ഒൻപത്

പൊതുവെ ഒൻപത് ഒരു ഭാഗ്യനമ്പറാണ്‌. കാരുണ്യത്തെയും ആദർശത്തെയും പ്രതിനിധീകരിക്കുന്ന നമ്പറാണിത് . ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ചേർന്ന നമ്പറല്ല ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button