Latest NewsNewsBusiness

മൊബൈൽ നമ്പർ മാറിയോ? എങ്കിൽ ആധാറിലും നമ്പർ അപ്ഡേറ്റ് ചെയ്യാം: അറിയേണ്ടതെല്ലാം

ഏറ്റവും അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്ററിൽ നിന്നും മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്

ഇന്ത്യൻ പൗരന്റെ പ്രധാനപ്പെട്ട ഔദ്യോഗിക രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഒരു പൗരനെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം ആധാർ കാർഡിൽ അടങ്ങിയതിനാൽ, ഇന്ന് പല ആവശ്യങ്ങൾക്കും ആധാർ നിർബന്ധമാണ്. ആധാറിലെ വിവരങ്ങൾ കൃത്യമായാണ് രേഖപ്പെടുത്തേണ്ടത്. അതേസമയം, വ്യക്തിഗത വിവരങ്ങളിൽ മാറ്റങ്ങൾ വരുമ്പോൾ, അവയ്ക്ക് അനുസൃതമായി ആധാറിലും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാറിൽ രേഖപ്പെടുത്തുന്ന പ്രധാന വിവരങ്ങളിൽ ഒന്നാണ് മൊബൈൽ നമ്പർ. പുതിയ മൊബൈൽ നമ്പറാണ് ഉപയോഗിക്കുന്നതെങ്കിൽ, ആധാർ കാർഡിലും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ഏറ്റവും അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്ററിൽ നിന്നും മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ പ്രത്യേക ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഇവ പൂരിപ്പിച്ചു കഴിഞ്ഞാൽ, 50 രൂപ ഫീസ് അടച്ച് ആധാർ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ആധാർ സേവാ കേന്ദ്രത്തിലെ ആധാർ ഹെൽപ് എക്സിക്യൂട്ടീവാണ് ഇവ ചെയ്യുക. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ അപേക്ഷ നൽകിയ ശേഷം, myaadhaar.uidai.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ സാധിക്കും.

Also Read: ആദായനികുതി എളുപ്പത്തിൽ അടയ്ക്കാൻ ഇനി ഫോൺപേയും ഉപയോഗിക്കാം, പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button