COVID 19Latest NewsKeralaNews

കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന് കോവിഡ് സ്ഥിരീകരിച്ചു : പോലീസുകാർ നിരീക്ഷണത്തിൽ

കോഴിക്കോട് : കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന് കോവിഡ് സ്ഥിരീകരിച്ചു. തൊട്ടിൽപാലം വിനോദൻ എന്ന ആളെയാണ് പോലീസ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതോടെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Read Also : സൗജന്യ ആരോഗ്യ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്  

കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിലാണ് പ്രതിക്ക് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. തുടർന്ന് രോഗലക്ഷണങ്ങൾ പ്രകടമായതോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകിയ ശേഷം പ്രതിയെ കോഴിക്കോട് ജയിലിലെ കൊറോണ സെല്ലിലേക്ക് മാറ്റി.

തൊട്ടിൽപാലത്ത് കൊറോണ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ വീട്ടിലാണ് പ്രതി മോഷണം നത്തിയത്. ടിവി, ഇലക്ട്രോണിക് ഉപകരണങ്ങൾ, പണം എന്നിവയാണ് മോഷ്ടിച്ചത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കള്ളനെ പിടികൂടിയത്. പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പോലീസുകാരും നിരീക്ഷണത്തിൽ പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button