Latest NewsNewsInternational

ഇനി മുതൽ ട്രക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ഒരു ടെസ്റ്റ് മാത്രം മതി : നിരവധി തൊഴിൽ അവസരങ്ങള്‍

ലണ്ടൻ : കോവിഡ് പ്രതിസന്ധിക്കിടയില്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം ഉണ്ടാകുമെന്ന സാഹചര്യം വന്നതോടെ സര്‍ക്കാര്‍ ഉണര്‍ത്തെഴുന്നേറ്റ് പ്രവര്‍ത്തിക്കാൻ തുടങ്ങിയിരിക്കുകയാണ്. ട്രക്ക് ഡ്രൈവര്‍മാരുടെ ലഭ്യത ഉറപ്പുവരുത്തുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

Read Also : ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് വിട്ടു കൊ​ടു​ക്ക​രു​തെ​ന്ന് മു​സ്​​ലിം ലീ​ഗ്  

ഇനിമുതൽ ട്രക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ഒരു ടെസ്റ്റ് മാത്രം മതി. നേരത്തേ, മൂന്നാഴ്ച്ചത്തെ ഇടവേളയില്‍ രണ്ട് ടെസ്റ്റുകള്‍ക്ക് അപേക്ഷകര്‍ വിധേയരാകണമായിരുന്നു. ഇനി മുതല്‍ ഒരു ടെസ്റ്റ് മാത്രം മതിയാകും ഹെവി ഗുഡ്സ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുവാന്‍. അതുപോലെ കാര്‍ ഡ്രൈവര്‍മാര്‍ക്ക് ഒരു ട്രെയിലറോ അല്ലെങ്കില്‍ കാരവാനോ ഓടിക്കുവാന്‍ പ്രത്യേക ലൈസന്‍സ് വേണമെന്നുള്ളതും റദ്ദാക്കിയീട്ടുണ്ട്. ഇതോടെ എച്ച് ജി വി ടെസ്റ്റുകള്‍ നടത്തുവാന്‍ ഗതാഗത വകുപ്പിന് കൂടുതല്‍ സമയം ലഭിക്കും.

ലൈസന്‍സിംഗ് നിയമങ്ങള്‍ കൂടുതല്‍ ലളിതവത്ക്കരിച്ചതും പരിശോധനകളുടെ എണ്ണം കുറച്ചതും ഹെവി ഗുഡ്സ് ലൈസന്‍സ് ലഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്. ഇത് യു കെ മലയാളികള്‍ക്ക് നല്ലൊരു അവസരമാണ് തുറന്നു തന്നിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ വീണ്ടുമൊരു ഉയര്‍ത്തെഴുന്നേല്‍പിന് സഹായിക്കുന്നതാണ് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഈ ജോലി.

നിലവില്‍ കടുത്ത ക്ഷാമം നേരിടുന്ന ഈ മേഖലയില്‍ പല പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളും 50,000 പൗണ്ട് വരെ ശമ്പളമായിരുന്നു ഹെവി ഗുഡ്സ് വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു പുറമേ 1000 പൗണ്ടിന്റെ ജോയിനിംഗ് ബോണ്‍സ് ഉള്‍പ്പടെ പല ആകര്‍ഷകമായ ആനുകൂല്യങ്ങളൂം ഉറപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button