Latest NewsUAENewsGulf

കൊവിഡ് മൂലം നിര്‍ത്തി വെച്ചിരുന്ന ദുബായ് -അബുദാബി ബസ് സര്‍വീസ് പുനരാരംഭിച്ചു

ദുബായ് : ദുബായ് -അബുദാബി ബസ് സര്‍വീസ് പുനരാരംഭിച്ചു. ഇ10 ബസ് സര്‍വീസാണ് വീണ്ടും തുടങ്ങിയത്. ദുബൈ ഇബ്‌നു ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് അബുദാബി സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ അവസാനിക്കുന്നതാണ് ഈ സര്‍വീസ്.

Read Also : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ : എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  

‘രണ്ട് എമിറേറ്റുകൾക്കിടയിൽ യാത്രക്കാരുടെ സുഗമമായ യാത്രക്ക് ഈ റൂട്ട് നിർണ്ണായകമാണ്’, ആർ‌ടി‌എയുടെ പൊതുഗതാഗത ഏജൻസി പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ അഡെൽ ശക്രി പറഞ്ഞു. ആര്‍ടിഎയും അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും സഹകരിച്ചാണ് സര്‍വീസ് നടത്തുന്നത്.

യാത്രക്കാർ മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പെടെ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആര്‍ടിഎ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കില്‍ വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് അല്‍ ഹൊസ്ന്‍ ആപ്പില്‍ പച്ച സിഗ്നല്‍ ലഭിക്കണം. അല്ലെങ്കില്‍ ഇ ലെറ്ററോ സ്റ്റാറോ ലഭിക്കണം.

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലം കരുതണം. അല്‍ ഹൊസ്ന്‍ ആപ്പിലും ഇത് ഉണ്ടാവണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button