Latest NewsNewsIndia

ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ആരോഗ്യ തിരിച്ചറിയല്‍ രേഖയുള്ളവര്‍ക്ക് അടിയന്തര ചികിത്സ വീടുകളില്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ന്യൂഡൽഹി: രാജ്യത്ത് ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ ഓരോ പൗരന്റെയും സമ്പൂര്‍ണ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ തിരിച്ചറിയില്‍ രേഖയില്‍ ഉള്‍പ്പെടുത്തും. പൗരന്മാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനാകും പ്രധാന്യം നല്‍കുകയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദം.

Read Also: കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് ചെറുപാർട്ടികൾ: പ്രിയങ്കയുടെ നേതൃത്വത്തിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് സൽമാൻ ഖുർഷിദ്

ആരോഗ്യ തിരിച്ചറിയല്‍ രേഖയുള്ളവര്‍ക്ക് അടിയന്തര ചികിത്സ വീടുകളില്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. തിരിച്ചറിയില്‍ രേഖയില്‍ വ്യകതിഗത വിവര ശേഖരണം, ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കല്‍ എന്നിവ നടപ്പാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button