CinemaLatest NewsNewsIndiaEntertainment

വിജയ്‌യുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും ജാതി പരാമര്‍ശിക്കുന്നിടത്ത് ‘തമിഴന്‍’ എന്നാണുള്ളത് : എസ്.എ. ചന്ദ്രശേഖര്‍

ചെന്നൈ : നടന്‍ വിജയ്ക്ക് ജാതിയും മതവും ഇല്ലെന്നും സ്‌കൂളിൽ ചേര്‍ത്തിയപ്പോള്‍ മതം, ജാതി എന്നീ കോളങ്ങളില്‍ തമിഴന്‍ എന്നാണ് ചേര്‍ത്തതെന്നും അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍. സായം എന്ന പുതിയ സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also :  ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം  

‘വിജയ്‌യെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ജാതി, മതം കോളങ്ങളില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷാ ഫോം സ്വീകരിക്കാന്‍ വിസമ്മതിച്ചു. സ്‌കൂള്‍ അടച്ചുപൂട്ടിക്കുമെന്നും ഇതിനായി പ്രതിഷേധം താന്‍ നടത്തുമെന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തി. അതിനുശേഷം മാത്രമാണ് സ്‌ക്കൂള്‍ അധികൃതര്‍ ഇത് അംഗീകരിച്ചത്. അന്നുമുതല്‍, വിജയ്‌യുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും, ജാതി പരാമര്‍ശിക്കുന്നിടത്തെല്ലാം, അത് തമിഴന്‍ എന്നാണ് കൊടുത്തിട്ടുള്ളതെന്ന് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും’ , അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ ജാതിയെ കുറിച്ച് പറയുന്ന സിനിമയാണ് സായം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് സിനിമ സംസാരിക്കുന്നെന്നും സമൂഹത്തിന് ഉപകാരപ്രദമായ സിനിമകള്‍ ചെയ്യുന്ന സിനിമക്കാരെ താന്‍ ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button