KeralaLatest NewsNews

കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠി ഉൾപ്പെടെ നാല് പേ‍ര്‍ അറസ്റ്റിൽ

കോട്ടയം : രാമപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാല് പേ‍ര്‍ പിടിയിൽ. ഏഴാച്ചേരി സ്വദേശി അർജ്ജുൻ ബാബു (25), പുനലൂർ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി മാത്യു (31), കൊണ്ടാട് സ്വദേശിയും പെണ്‍കുട്ടിയുടെ സഹപാഠിയുമായ പതിനാറുകാരൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Read Also : പാർലമെൻറ് അംഗത്തെ ബഹുമാനിക്കാൻ കേരള പോലീസിൻ്റെ സർക്കുലറിൽ നിർദ്ദേശമില്ലെങ്കിൽ അതെടുത്ത് തോട്ടിൽ കളയണം : സന്ദീപ് വാര്യർ  

പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാവിൻ്റെ പരാതിയിൽ രാമപുരം പൊലീസ് കേസെടുക്കുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പെൺകുട്ടിയെ പ്രണയത്തിൽ കുടുക്കി പീഡിപ്പിച്ചത് അര്‍ജുൻ ബാബുവാണ്. ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാൾ സുഹൃത്തുകളായ കൂട്ടുപ്രതികൾക്ക് വിവരം കൈമാറുകയും അവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button