PalakkadKeralaNattuvarthaLatest NewsNews

സജിതയുമായി വിവാഹം കഴിഞ്ഞതിൽ സന്തോഷമുണ്ട്, എന്നാൽ വീട്ടുകാർ പങ്കെടുക്കാത്തത് വിഷമിപ്പിക്കുന്നുണ്ട്: റഹ്മാൻ

അവരും കൂടി മനസ് മാറി വരട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്

പാലക്കാട്: പത്ത് വർഷത്തെ സാഹസിക പ്രണയത്തിന് ശേഷം റഹ്മാനും സജിതയും വിവാഹിതരായി. വിവാഹത്തിന് സജിതയുടെ വീട്ടുകാർ എത്തിയിരുന്നു എന്നാൽ റഹ്മാന്റെ വീട്ടുകാരുടെ അസാന്നിധ്യം നിരാശനാക്കിയെന്ന് റഹ്മാൻ പറഞ്ഞു. വിവാഹം കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എന്നാൽ വീട്ടുകാർ ഒപ്പം ഇല്ലാത്തത് വിഷമിപ്പിക്കുന്നുണ്ടെന്നും റഹ്മാൻ വ്യക്തമാക്കി. അവരും കൂടി മനസ് മാറി വരട്ടെയെന്നാണ് പ്രാർത്ഥിക്കുന്നതെന്നും എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷയെന്നും റഹ്മാൻ പറഞ്ഞു.

പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാർ ഓഫിസിൽ നെന്മാറ എംഎൽഎ കെ.ബാബുവിൻ്റെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിറ്റി വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നൽകി. സജിതയെ 10 വര്‍ഷം ആരും കാണാതെ ഒറ്റമുറിയില്‍ റഹ്മാൻ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. കാണാതായ റഹ്‌മാനെ വഴിയില്‍ വച്ച് ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവങ്ങൾ പുറത്തുവന്നത്.

പാലക്കാട്ടെ സമാന്തര ടെലഫോൺ എക്ചേഞ്ച് കേസിൽ പോലീസ് നടത്തിയ പരിശോധയിൽ പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് നോട്ടീസ് കണ്ടെത്തി

പോലീസെത്തി നടത്തിയ അന്വേഷണത്തില്‍ റഹ്‌മാനൊപ്പം സജിതയും ഉണ്ടെന്ന് തിരിച്ചറിയുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും പത്തു വർഷം വീട്ടിലെ ഒറ്റമുറിയില്‍ താമസിച്ചെന്ന വിവരം പുറത്തുവരുകയുമായിരുന്നു. ഇരുവരും പറയുന്നത് വിശ്വസനീയമാണെന്നായിരുന്നു പോലീസിന്റെയും നിലപാട്.

എന്നാൽ, സംഭവത്തെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ റഹ്മാനെതിരെ കേസെടുത്തു. പത്ത് വര്‍ഷക്കാലം സന്തോഷത്തോടെയാണ് റഹ്മാന്റെ വീട്ടില്‍ കഴിഞ്ഞതെന്നും ഭര്‍ത്താവിന്റെ പേരില്‍ കേസെടുക്കരുതെന്നും സജിത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button