KeralaLatest NewsNews

15 കാരിയെ പ്രണയം നടിച്ച് മൂന്നാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചു : മതം മാറ്റാന്‍ ശ്രമം

തിരുവനന്തപുരം: 15 കാരിയെ പ്രണയം നടിച്ച് മൂന്നാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ആറ് ദിവസമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ബീമാപ്പള്ളി സ്വദേശിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനുമായ അര്‍ഷാദിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. ഈമാസം 6ന് ആണ് തിരുമല സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചത്. അഞ്ച് ദിവസത്തോളം പീഡിപ്പിച്ചുവെന്നാണ് കുട്ടി പോലീസിന് നല്‍കിയ വിവരം. അര്‍ഷാദിന്റെ ബന്ധുക്കളും ഒപ്പം ഉണ്ടായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസം പെണ്‍കുട്ടി മടങ്ങി എത്തി. തിങ്കളാഴ്ച ഉച്ചയോടെ അര്‍ഷാദിന്റെ അച്ഛനും അമ്മയും ബന്ധുക്കളും പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് മതം മാറ്റത്തിന്റേയും പീഡനത്തിന്റേയും വിവരങ്ങള്‍ പുറത്തറിഞ്ഞത്.

മതം മാറ്റാന്‍ ശ്രമം നടത്തിയതിന്റെ തെളിവുകള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും വീട്ടില്‍ നിന്നും ബന്ധുക്കള്‍ക്ക് ലഭിച്ചു. നിസ്‌കരിക്കാനുള്ളതിനും നിസ്‌കാരത്തിന് മുമ്പ് ചെയ്യേണ്ടത് എന്തെല്ലാം എന്നതിനെകുറിച്ചും പഠിപ്പിക്കുന്ന രണ്ട് ആപ്പുകള്‍ പെണ്‍കുട്ടിയുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍ അല്ലാഹു അക്ബര്‍, മാഷാ അള്ളാ തുടങ്ങിയ വചനങ്ങളും കണ്ടെത്തി. കാഫിറുകള്‍ ചീത്ത പ്രവൃത്തിയായ ‘ഹറാമി’നായി പണം ചെലവഴിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് 10 പവനോളം പെണ്‍കുട്ടിയില്‍ നിന്നും തട്ടിയെടുത്തെന്നും അമ്മയുടെ അക്കൗണ്ടില്‍ നിന്നും പണം കൈമാറിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button