Latest NewsUAENewsInternationalGulf

അബുദാബിയിൽ പുതിയ കമ്മ്യൂണിറ്റി മാൾ തുറന്നു

അബുദാബി: അബുദാബിയിൽ പുതുതായി നിർമ്മിച്ച കോർട്ട്യാർഡ് മാൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മോഡൺ പ്രോപ്പർട്ടീസാണ് മാൾ ആരംഭിച്ചത്.

Read Also: മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോർപ്പറേഷൻ

ഏഴ് റെസ്റ്റോറന്റുകളും കഫേകളും ഒരു ലുലു ഹൈപ്പർമാർക്കറ്റും 12 സ്വതന്ത്ര റീട്ടെയിൽ സ്റ്റോറുകളും മാളിനുള്ളിലുണ്ട്. 25,000 ചതുരശ്ര മീറ്ററാണ് മാളിന്റെ വിസ്തീർണ്ണം. പുതിയ കേന്ദ്രം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിലും നമ്മുടെ സുസ്ഥിരമായ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിലും സഹായിക്കുമെന്ന് ഡിഎംടി അണ്ടർ സെക്രട്ടറി അബ്ദുള്ള അൽ സാഹി വ്യക്തമാക്കി.

തങ്ങളുടെ 214 -ാമത്തെ സ്റ്റോർ തുറക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന്
ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി പറഞ്ഞു.

Read Also: സ്ത്രീകളുടെ തുട കാണുന്നത് എന്തോ പാപമാണെന്നാണ് ഇക്കൂട്ടരുടെ ധാരണ , ആ ധാരണ ഞാന്‍ തിരുത്തിയെന്ന് ഗായിക സയനോര

shortlink

Related Articles

Post Your Comments

Related Articles


Back to top button