PalakkadMalappuramKeralaNattuvarthaLatest NewsNews

ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കിക്കിടത്തിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ചു: പെരിന്തൽമണ്ണയിൽ പ്രതികൾ പിടിയിൽ

പെരിന്തൽമണ്ണ: യുവതിയെ ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കിക്കിടത്തിയ ശേഷം ക്രൂരമായി പീഡിപ്പിച്ച പ്രതികൾ പെരിന്തൽമണ്ണയിൽ പിടിയിൽ. താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു പ്രതികളുടെ പീഡനം. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ്(39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ് (34) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ് ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Also Read:വിളിച്ചാല്‍ ഫോണ്‍ എടുക്കാത്തത് വനിത മന്ത്രിയെന്ന് സൂചന

സെപ്റ്റംബർ 12 ന് വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം നടന്നത്. ജോണിന്റെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ യുവതിക്ക് നിർബന്ധിച്ചു മദ്യം കലര്‍ന്ന ജ്യൂസ് നല്‍കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് മയക്കിക്കിടത്തിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും യുവതിയെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button