Latest NewsUAEKeralaNewsInternationalGulf

വിരമിച്ച ഫെഡറൽ ഓഫീസർമാരുടെ വേതനം 17,500 ദിർഹമായി വർദ്ധിപ്പിക്കും: ഉത്തരവിട്ട് ഷാർജ ഭരണാധികാരി

ഷാർജ: ഷാർജ പോലീസിൽ സേവനം അനുഷ്ഠിച്ച വിരമിച്ച ഫെഡറൽ ഉദ്യോഗസ്ഥരുടെ വേതനം 10,000 ദിർഹം മുതൽ 17,500 ദിർഹം വരെ വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ച് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. എമിറേറ്റിലെ പ്രാദേശിക റേഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നു, ഞങ്ങള്‍ക്കും ആത്മാഭിമാനം വലുത്: ഹരിത മുന്‍ഭാരവാഹികള്‍

‘വിശ്വസ്തരായ ഉദ്യോഗസ്ഥരെ താഴ്ന്ന ജീവിത നിലവാരത്തിൽ ഉപേക്ഷിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ പോലീസ് ഉദ്യോഗസ്ഥർ നിരവധി അപകടങ്ങൾക്കിടയിലാണ് പ്രവർത്തിച്ചത്, ഡ്യൂട്ടി സമയത്ത് മരണത്തിന് കാരണമായേക്കാവുന്ന നിരവധി അപകടങ്ങൾക്ക് ഇവർ വിധേയരായി. സാമൂഹിക സേവന വകുപ്പ് അവർക്ക് നൽകുന്ന സാമ്പത്തിക സഹായം പര്യാപ്തമല്ലെന്നും’ അദ്ദേഹം വിശദമാക്കി.

‘സാമ്പത്തിക പ്രയാസങ്ങളും കടബാധ്യതകളും നേരിട്ട റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കും. കഴിഞ്ഞ വർഷങ്ങളിൽ അവർ അനുഭവിച്ച കഷ്ടതകൾ സഹായം നൽകും. അവരുടെ പ്രശ്‌നങ്ങളും ബാധ്യതകളും തീർക്കാൻ സഹായിക്കുമെന്നും’ അദ്ദേഹം അറിയിച്ചു.

Read Also: ഹെൽത്ത് കെയർ ഫെസ്റ്റിവൽ: വിജയികൾ നേടിയത് ലാപ്‌ടോപ്പും ഐപാഡും ക്യാഷ് അവാർഡും

shortlink

Related Articles

Post Your Comments

Related Articles


Back to top button