KeralaLatest NewsNews

സ്ത്രീ വിരുദ്ധതയുടെ അംബാസിഡര്‍മാരായി ലീഗ് നേതൃത്വം മാറി: ഹരിത വിഷയത്തിൽ പ്രതികരിച്ച് എ എ റഹീം

തിരുവനന്തപുരം : ഹരിത നേതാക്കള്‍ക്കെതിരായ മുസ്ലിം ലീഗ് നടപടിയില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. മുസ്ലിം ലീഗിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ കേരള പൊതു സമൂഹത്തിനിടയില്‍ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും റഹീം പറഞ്ഞു. ഹരിതയുടെ മുന്‍ ഭാരവാഹികള്‍ പറഞ്ഞത് അവര്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കിരയായെന്നും ആസൂത്രിതമായ ആക്രമം ഉണ്ടായിരുന്നുവെന്നാണ്. യൂത്ത് ലീഗിന്റെ നേതൃത്വം യഥാര്‍ഥത്തില്‍ ഒറ്റുകൊടുക്കുകയാണ് ചെയ്തതെന്നും റഹീം പറഞ്ഞു.

പെണ്ണുങ്ങൾ കാര്യങ്ങൾ പറയാൻ തുടങ്ങിയോ എന്ന നിലപാടാണ് ലീഗിനുളളത്. സ്ത്രീ വിരുദ്ധതയുടെ അംബാസിഡര്‍മാരായി ലീഗ് നേതൃത്വം മാറിയെന്നും റഹീം പറഞ്ഞു. സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നവരാണ് ലീഗിലുളളത്. ആത്മാഭിമാനമുളള ഒരു വനിതക്കും ലീഗില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമായാണ് ലീഗ് പ്രവര്‍ത്തിക്കുന്നതെന്നും റഹീം പറഞ്ഞു.

Read Also  :  സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി

സ്ത്രീകളോടുളള നിലപാട് ലീഗ് പരസ്യമായി പറയണം. അവരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഇന്ത്യന്‍ ഭരണഘടനയെ പിന്തുടരുന്നതല്ല താലിബാന്‍ ഭരണഘടനയെ അനുകരിക്കുന്നതാണെന്നും റഹീം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button