ThiruvananthapuramKeralaLatest NewsNews

തിരുവനന്തപുരം-കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയില്‍: മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: തിരുവനന്തപുരം-കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന് മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച 2006ലെ കേന്ദ്ര വിജ്ഞാപനത്തില്‍ റെയില്‍വേയോ റെയില്‍ പദ്ധതികളോ ഉള്‍പ്പെടുന്നില്ലെന്ന് കേന്ദ്രം അറിയിച്ചു. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച്‌ കേരളത്തിന്റെ സെമി – ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് മുന്‍കൂറായി പരിസ്ഥിതി അനുമതി വേണ്ടെന്നും കേന്ദ്രം പറയുന്നു.

Also Read: ഇനി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം: പുതിയ പദ്ധതിയുമായി ഗള്‍ഫ് രാജ്യം

ദേശീയ ഹരിത ട്രൈബ്യൂണലിൽ ചെന്നൈ ബെഞ്ചിലാണ് കേന്ദ്രം ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കുന്നത് 2019 ലാണ്.

200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ ലൈനുകളാണ് തിരുവനന്തപുരം കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന്റെ ഭാഗമായി നിര്‍മിക്കുന്നത്. നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button