KottayamKeralaLatest News

‘ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല, പാലായിൽ എംപിയെന്ന നിലയ്ക്കാണ് സന്ദര്‍ശനം’: സുരേഷ് ഗോപി

രാജ്യത്തെ സംവിധാനം കേരളത്തിലെ പൊലീസും പിന്തുടരണം.

കോട്ടയം: പാലാ ബിഷപ്പിനെ പിന്തുണച്ച് സുരേഷ് ഗോപി എം പി. ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല, ഒരു മതത്തെയും പരാമർശിച്ചിട്ടുമില്ല. താൻ ഇവിടെയെത്തി വിവിധ സാമൂഹികവിഷയങ്ങള്‍ സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയക്കാരനായല്ല, എംപിയെന്ന നിലയ്ക്കാണ് സന്ദര്‍ശനം.

ഒരു മതത്തിനെതിരെയും ബിഷപ്പ് സംസാരിച്ചില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പാ​ലാ ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തി മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

read also: ബിഷപ്പ് വിളിച്ചു? സുരേഷ് ​ഗോപി പാലാ ബിഷപ്പ് ഹൗസില്‍: ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും

കൂടാതെ ഇന്നലെ സംഭവിച്ച സല്യൂട്ട് വിവാദത്തിൽ ന്യായം തന്റെ ഭാഗത്തെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സംവിധാനം കേരളത്തിലെ പൊലീസും പിന്തുടരണം. പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button