Latest NewsIndia

തൃണമൂലിന്‍റെ എം.പി അര്‍പിത ഘോഷ്​ രാജിവെച്ചു

നേരത്തേ കോണ്‍ഗ്രസില്‍നിന്ന്​ തൃണമൂലിലെത്തിയ സുഷ്​മിത ദേവിനെ രാജ്യസഭയിലേക്ക്​ പാര്‍ട്ടി നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ​

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭാംഗം അര്‍പിത ഘോഷ്​ രാജി​െവച്ചു. അര്‍പിത ഘോഷിന്‍റെ രാജി അംഗീകരിച്ചതായി ഉപരാഷ്​ട്രപതി ​െവങ്കയ്യ നായിഡു അറിയിച്ചു. 2020 മാര്‍ച്ചിലാണ്​ 55കാരിയായ അര്‍പിത രാജ്യസഭയിലേക്ക്​

പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ്​ രാജിയെന്നാണ്​ വിവരം. തൃണമൂല്‍ മറ്റൊരു നേതാവിനെ രാജ്യസഭയിലേക്ക്​ അയക്കാന്‍ പദ്ധതിയിടുന്നതായാണ്​ സൂചന. നേരത്തേ കോണ്‍ഗ്രസില്‍നിന്ന്​ തൃണമൂലിലെത്തിയ സുഷ്​മിത ദേവിനെ രാജ്യസഭയിലേക്ക്​ പാര്‍ട്ടി നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ​

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭവാനിപൂര്‍ മണ്ഡലത്തില്‍നിന്ന്​ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുമ്പോഴാണ്​ രാജ്യസഭയിലെ തൃണമൂല്‍ നീക്കങ്ങള്‍. അര്‍പിതയുടെ പെട്ടെന്നുള്ള രാജിയില്‍​ ഞെട്ടലിലാണ്​ ചില തൃണമൂല്‍ നേതാക്കളും.

വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയിലെ ബഹളത്തില്‍ അര്‍പിത ഉള്‍പ്പെടെ ആറു എം.പിമാരെ സസ്​പെന്‍ഡ്​ ചെയ്​തിരുന്നു. 2014ല്‍ തൃണമൂല്‍ ടിക്കറ്റില്‍ ​ബലുര്‍ഘട്ടില്‍നിന്ന്​ അര്‍പിത ആദ്യമായി ലോക്​സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ ബി.ജെ.പി​യുടെ സുകന്ത മജൂംദാറിനോട്​ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. തുടര്‍ന്ന്​ തൃണമൂലിന്‍റെ ജില്ല പ്രസിഡന്‍റായി ചുമതലയേറ്റ അര്‍പിത 2020 മാര്‍ച്ചിലാണ്​ രാജ്യസഭ എം.പിയായി തെരഞ്ഞെടുക്കപ്പെടുന്നത്​.

shortlink

Post Your Comments


Back to top button