ThrissurKeralaLatest NewsNews

ഗുരുവായൂര്‍ ക്ഷേത്രനടയിൽ മോഹന്‍ലാലിന്റെ കാർ കയറ്റിയ സംഭവം: ദേവസ്വത്തില്‍ ഭിന്നത

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രനടയിലേക്ക് നടന്‍ മോഹന്‍ലാലിന്റെ വാഹനം പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ ദേവസ്വത്തില്‍ ഭിന്നത രൂക്ഷമാകുന്നു. മോഹൻലാലിൻറെ വാഹനം കയറ്റി വിട്ടതിന്റെ പേരില്‍ മൂന്നുജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് അഞ്ച് ഭരണസമിതി അംഗങ്ങള്‍ ദേവസ്വം കമ്മീഷണര്‍ക്കു പരാതി നല്‍കി.

Also Read: പ്രതിഷേധം കനത്തു: ജീവനക്കാരുടെ കലാ‐സംസ്‌കാരിക പ്രവർത്തനവുമായി ബന്ധപ്പെട്ട സർക്കുലർ പിൻവലിച്ചു

മൂന്ന് ഭരണസമിതി അംഗങ്ങളുടെ അനുമതിയോടെയാന്ന് മോഹന്‍ലാലിന്റെ വാഹനം കടത്തിവിട്ടത്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ജനപ്രിയ നടനെ ആരാധകരായ ജനക്കൂട്ടത്തില്‍നിന്നു സംരക്ഷിക്കേണ്ടത് ദേവസ്വത്തിന്റെ കടമയാണ്. ഈ വഴിയിലൂടെ ദര്‍ശനത്തിനെത്തുന്ന ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍, തന്ത്രിമഠം, അഡ്മിനിസ്‌ട്രേറ്ററുടെ വസതി എന്നിവിടങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ കടത്തിവിടുന്നതും പതിവാണ്. അഡ്മിനിസ്‌ട്രേറ്ററുടെ പല നടപടികളും ഇതിന് മുന്‍പും വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതായും ഉചിതമായ നടപടി ദേവസ്വം കമ്മീഷണറുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും പരാതിയില്‍ ആവശ്യപെട്ടിട്ടുണ്ട്..

ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്ബൂതിരിപ്പാട്, കെ. അജിത്ത്, കെ.വി. ഷാജി, അഡ്വ. കെ.വി. മോഹനകൃഷ്ണന്‍, എ.വി. പ്രശാന്ത് എന്നിവരാണ് ദേവസ്വം കമ്മീഷണര്‍ക്കു പരാതി നല്‍കിയിട്ടുള്ളത്. ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പങ്കെടുക്കുന്ന ഭരണ സമിതി യോഗങ്ങളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്നു തീരുമാനിച്ചതായും പരാതിയിലുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്നുള്ള ധിക്കാരപരമായ നടപടിയാണിതെന്നും പരാതിയിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button