Latest NewsUAENewsGulf

യുഎഇ യുടെ വിവിധ മേഖലകളില്‍ മൂടല്‍മഞ്ഞ് : മുന്നറിയിപ്പുമായി അധികൃതര്‍

ദുബായ് : യുഎഇ യുടെ വിവിധ മേഖലകളില്‍ മൂടല്‍മഞ്ഞ്. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറയുന്നത് പലപ്പോഴും അപകടമുണ്ടാക്കും.

Read Also : ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേർക്ക് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി യു എ ഇ 

ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളുടെ ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് ശക്തമായിരുന്നു. ഇന്നും മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, പകല്‍ ചൂടു കൂടുതലായിരുന്നു. ചിലയിടങ്ങളില്‍ താപനില 44 ഡിഗ്രി വരെ ഉയര്‍ന്നു. അന്തരീക്ഷ ഈര്‍പ്പം രാത്രിയിലും ഉയര്‍ന്നു.

മൂടൽ മഞ്ഞുള്ള സമയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

*മൂടല്‍മഞ്ഞ് ദൂരക്കാഴ്ചകള്‍ മറയ്ക്കുന്നതിനാല്‍ വേഗത്തില്‍ മാത്രമല്ല, പാര്‍ക്കിങ്ങിലും ശ്രദ്ധവേണം. റോഡരികില്‍ നിര്‍ത്താതെ മാറ്റി പാര്‍ക്ക് ചെയ്യണം. പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍.

*ലോങ് ബീം ഒഴിവാക്കി ലോ ബീം ലൈറ്റുകള്‍ ഉപയോഗിക്കണം. ഹസാര്‍ഡ് ലൈറ്റ് ഇടരുത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ടതാണിത്.

*ഫോഗ് ലൈറ്റുകള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇതുപയോഗിച്ചാല്‍ മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ബ്രേക്ക് ലൈറ്റുകള്‍ ശ്രദ്ധയില്‍ പെടാതെ പോകും.

*മുന്നിലുള്ള വാഹനത്തില്‍ നിന്നു നിശ്ചിത അകലം പാലിച്ച് കുറഞ്ഞ വേഗത്തില്‍ ഡ്രൈവ് ചെയ്യണം.

*ഓവര്‍ടേക്ക് ചെയ്യുന്ന പ്രവണത ഒഴിവാക്കണം. സഡന്‍ ബ്രേക്കും വേണ്ട.

*വാഹനങ്ങളുടെ എല്ലാഭാഗത്തെയും ഗ്ലാസ് നിര്‍ബന്ധമായും തുടച്ചുവൃത്തിയാക്കിയിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button