News

പാകിസ്താനില്‍ ഭീകരാക്രമണം, നിരവധി സൈനികര്‍ കൊല്ലപ്പെട്ടു : ആക്രമണത്തിന് പിന്നില്‍ താലിബാന്‍

ഇസ്ലാമാബാദ് : പാകിസ്താനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. ദക്ഷിണ വസിരിസ്താനിലെ അസ്മാന്‍ മന്‍സയില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് ഏഴ് സൈനികര്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഭീകരരുള്ളതായി വിവരം ലഭിച്ചതോടെയാണ് പാക് സൈന്യം എത്തിയത്. എന്നാല്‍ മറഞ്ഞു നിന്ന ഭീകരര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റെന്നും വിവരമുണ്ട്.

തെഹ്രീക് ഇ താലിബാന്‍ ഭീകരര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ അഞ്ച് താലിബാന്‍ ഭീകരരെ സൈന്യം കൊലപ്പെടുത്തി. വസിരിസ്താനില്‍ അടുത്തിടെയായി താലിബാന്‍ ഭീകരര്‍ സ്വാധീനം ശക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് നേരത്തെ നിരവധി തവണ മേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button