Latest NewsUAENewsInternationalGulf

തുല്യ ജോലിയ്ക്ക് തുല്യ വേതനം: മാതൃകാപരമായ മാറ്റവുമായി യുഎഇ

ദുബായ്: ഒരേ സ്ഥലത്ത് ഒരേ ജോലി ചെയ്യുന്നവർക്ക് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തുല്യ വേതനം നൽകാനൊരുങ്ങി യുഎഇ. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഒരേ തൊഴിലിടങ്ങളിൽ ഒരേ ജോലി ചെയ്യുന്നവർക്ക് തുല്യ വേതനം നൽകുന്ന മാതൃകാപരമായ മാറ്റമാണ് യുഎഇ ആവിഷ്‌ക്കരിക്കുന്നത്.

Read Also: നോര്‍ക്ക: സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വായ്പ ലഭിക്കണമെങ്കിൽ നൂറുകടമ്പകൾ! പ്രവാസികള്‍ നെട്ടോട്ടത്തില്‍

പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ വേതനം നൽകുന്നത് മനുഷ്യാവകാശത്തിന്റെയും ലിംഗ സമത്വത്തിന്റെയും നിർണായക ഘടകങ്ങളിലൊന്നാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്താരാഷ്ട്ര തുല്യ ശമ്പള ദിന ആഘോഷങ്ങളിൽ പങ്കുചേരുമെന്ന് യുഎഇ അറിയിച്ചു.

സ്ത്രീകളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിനും തുല്യത കൈവരിക്കുന്നതിനുള്ള വാർഷികാഘോഷമെന്ന നിലയിലാണ് അന്താരാഷ്ട്ര തുല്യ ശമ്പള ദിനാഘോഷത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകിയത്.

Read Also: ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ ഉപയോഗിച്ച് എംആര്‍എന്‍എ വാക്സിനുകള്‍ നിര്‍മിക്കാനൊരുങ്ങി യുഎസ്

യുഎഇയിൽ വിദ്യാഭ്യാസ മേഖലയിലെ 64 ശതമാനം തൊഴിലാളികളും സ്ത്രീകളാണ്, ആരോഗ്യ മേഖലയിലെ മൊത്തം ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ എന്നിവരും ഫിനാൻസ്, ബാങ്കിംഗ്, ഇൻഷുറൻസ് മേഖലയിലെ മൊത്തം തൊഴിലാളികളിൽ 31 ശതമാനം പേരും സ്ത്രീകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button