Latest NewsKeralaNewsCrime

ഭിന്നശേഷിക്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.  ഉഴമലയ്ക്കൽ വോങ്കോട് സ്വദേശി അനിൽകുമാറാണ് പിടിയിലായത്. നെടുമങ്ങാട് വലിയമലയിൽ ഭിന്നശേഷിക്കാരിയായ 16 കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also  :  വരാനിരിക്കുന്നത് മഹാപ്രളയം : ലണ്ടന്‍ അടക്കമുള്ള ബ്രിട്ടനിലെ കടലോര നഗരങ്ങള്‍ കടലില്‍ മുങ്ങിത്താഴും

കഴിഞ്ഞ മാസം 31-നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പുറത്ത് പോയ സമയം നോക്കി വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിംഗിലാണ് കുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. ഇതോടെ പോക്സോ കേസ് ചുമത്തി അനില്‍കുമാറിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button