Latest NewsNewsIndiaCrime

11 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു: വാച്ച്മാന്‍ അറസ്റ്റില്‍

മുംബൈ: മുംബൈ കഞ്ചൂര്‍മാര്‍ഗില്‍ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്‌ളാറ്റിലെ വാച്ച്മാന്‍ അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് .

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫ്‌ളാറ്റില്‍ താമസിക്കുന്ന കുട്ടിയെ വാച്ച്മാന്‍ ക്രൂരമായാണ് ഉപദ്രവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read Also  :  ബ്രിട്ടനിൽ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു : സ്‌കൂളുകൾ തുറന്നിട്ടും കോവിഡ് വ്യാപനമില്ലെന്ന് കണക്കുകൾ

മുംബൈയിലെ നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പത്തോളം പരാതികള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button