ലണ്ടന്‍ : ബ്രിട്ടനിൽ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 32,651 പുതിയ രോഗികളെ കൂടി കണ്ടെത്തിയെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കില്‍ നിന്നും 13% കുറവ്.
Read Also : ഔദ്യോഗിക പരിവേഷങ്ങളില്ലാതെ യു.എ.ഇ, സൗദി, ഖത്തര്‍ നേതാക്കള്‍ : ചിത്രങ്ങൾ വൈറൽ
സ്‌കോട്ട് ലണ്ടില്‍ സ്‌കൂള്‍ തുറവിയോടെ കേസുകള്‍ കൂടിയിരുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുന്നതോടെ കേസുകള്‍ കുതിച്ചുയരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇത് സംഭവിച്ചില്ല.
മില്ല്യണ്‍ കണക്കിന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ മടങ്ങിയെത്തിയെങ്കിലും കേസുകള്‍ വര്‍ദ്ധിക്കാന്‍ ഇത് കാരണമായിട്ടില്ലെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സെപ്റ്റംബര്‍ 11 വരെയുള്ള ഏഴ് ദിവസങ്ങളില്‍ 697,100 ആളുകള്‍ക്ക് വൈറസ് പിടിപെട്ടിട്ടുണ്ടെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നിരീക്ഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Post Your Comments