COVID 19Latest NewsUAENewsGulf

സെപ്റ്റംബർ 20-ന് മുൻപ് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം : മുന്നറിയിപ്പുമായി അബുദാബി

അബുദാബി : അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി 2021 സെപ്റ്റംബർ 20-ന് മുൻപായി എമിറേറ്റിൽ കുത്തിവെപ്പിനർഹരായവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.

Read Also : ഐ.പി.എൽ മാമാങ്കം നാളെ പുനരാരംഭിക്കും : യു എ ഇയിലേക്ക് ക്രിക്കറ്റ് ആരാധകരുടെ ഒഴുക്ക് തുടരുന്നു 

ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനായി https://www.seha.ae/covid-19-landing എന്ന വിലാസത്തിൽ SEHA-യുടെ കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതോടെ അൽഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതാണ്.

സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ വ്യക്തികൾക്കാണ് ഇത്തരത്തിൽ ഒരു അധിക ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്. സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും, അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി കമ്മിറ്റി 2021 സെപ്റ്റംബർ 20 വരെ അധിക സമയം അനുവദിച്ചിരുന്നു. ഇത്തരം വ്യക്തികൾക്ക് സെപ്റ്റംബർ 20-ന് ശേഷം ഇവർ ബൂസ്റ്റർ ഡോസ് എടുക്കുന്നത് വരെ അൽഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടായിരിക്കുന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button