ThrissurKeralaNattuvarthaLatest NewsNews

വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: പ്രതി ഷാനവാസ് അറസ്റ്റിൽ

യുവതി ബഹളം വെച്ചതോടെ ഷാനവാസ് ഓടി രക്ഷപെടുകയായിരുന്നു

തൃശൂർ: വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മണത്തല പള്ളിത്താഴം മേനോത്ത് വീട്ടില്‍ ഷാനവാസാണ്(36) ചാവക്കാട് പോലീസിന്റെ പിടിയിലായത്. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കിടപ്പറയിൽ അന്യനെ പോലെ പെരുമാറി: ലൈംഗികബന്ധത്തിന് വിസമ്മതിച്ചത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു

കഴിഞ്ഞ മാസം നാലാം തീയതിയാണ് ഇയാള്‍ മണത്തല സ്വദേശിനിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാൽ യുവതി ബഹളം വെച്ചതോടെ ഷാനവാസ് ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.  വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്‍റെ പിടിയിലാ കുകയായിരുന്നു.

ഷാനവാസ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും അടിപിടി, കവര്‍ച്ച, ലഹരി കടത്ത് തുടങ്ങി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ടെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button