ErnakulamKeralaLatest NewsNewsCrime

ആരോഗ്യവകുപ്പിന്റെ വീഴ്ച: കോവിഡ് ബാധിച്ച്‌ മരിച്ച വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ, ആരോപണവുമായി കുടുംബം

കൊച്ചി : കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴുവരിച്ചെന്ന പരാതിയുമായി മക്കള്‍. കളമശ്ശേരി മെഡിക്കല്‍ കോളജിന് എതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. മരിച്ച പെരുമ്പാവൂര്‍ സ്വദേശി കുഞ്ഞുമോന്റെ(85) മകന്‍ അനില്‍ കുമാറാണ് പരാതി നല്‍കിയത്. ഓഗസ്റ്റ് 29 ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു ആദ്യം കുഞ്ഞുമോനെ പ്രവേശിപ്പിച്ചത്. പിന്നീട് അമ്ബലമുകള്‍ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യനില വഷളായതോടെ സെപ്റ്റംബര്‍ ആറിന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഈമാസം പതിനാലാം തീയതിയാണ് കുഞ്ഞുമോൻ മരിച്ച വിവരം മെഡിക്കല്‍ കോളജില്‍ നിന്ന് ബന്ധുക്കളെ അറിയിക്കുന്നത്. പതിനഞ്ചാം തീയതി പെരുമ്പാവൂര്‍ നഗരസഭ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ചപ്പോഴാണ് മൃതദേഹം പുഴുവരിച്ച നിലയിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയത്.

കുഞ്ഞുമോന്‍ മരിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മരണ വിവരം മനപ്പൂര്‍വ്വം മറച്ചുവെച്ചു. സഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കൾ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരോപണം കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു. ഇത്തരത്തിലുള്ള വീഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button