Latest NewsInternational

താലിബാൻ സർക്കാരിന് രാജ്യാന്തര അംഗീകാരം ലഭിക്കാതെ സഹായം നൽകില്ല: ഐഎംഎഫ്

അഫ്ഗാൻ സർക്കാരിന്റെ അംഗീകാരം സംബന്ധിച്ചു രാജ്യാന്തര സമൂഹത്തിന്റെ മാർഗനിർദേശമാണ് ഐഎംഎഫ് പിന്തുടരുന്നത്. നിലവിൽ അതില്ല.

വാഷിങ്ടൻ : താലിബാൻ സർക്കാരിനുള്ള രാജ്യാന്തര അംഗീകാരം സംബന്ധിച്ചു വ്യക്തത വരാതെ അഫ്ഗാനിസ്ഥാനുള്ള സഹായം തുടരില്ലെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) അറിയിച്ചു. അഫ്ഗാനിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ഐഎംഎഫിന് ആശങ്കയുണ്ട്. മാനുഷിക ദുരന്തം ഒഴിവാക്കാൻ രാജ്യാന്തര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎഫ് വക്താവ് ജെറി റൈസ് അഭ്യർഥിച്ചു.

അഫ്ഗാൻ സർക്കാരിന്റെ അംഗീകാരം സംബന്ധിച്ചു രാജ്യാന്തര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎഫ് വക്താവ് ജെറി റൈസ് അഭ്യർഥിച്ചു. അഫ്ഗാൻ സർക്കാരിന്റെ അംഗീകാരം സംബന്ധിച്ചു രാജ്യാന്തര സമൂഹത്തിന്റെ മാർഗനിർദേശമാണ് ഐഎംഎഫ് പിന്തുടരുന്നത്. നിലവിൽ അതില്ല.

ഇക്കാരണത്താൽ അഫ്ഗാനിലെ ഐഎംഎഫ് പദ്ധതികൾ മരവിപ്പിച്ചിട്ടുണ്ട്. ഈ മാസം 30നു ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ കഴിഞ്ഞാലുടൻ ജി20 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ അഫ്ഗാൻ വിഷയത്തിൽ ന്യൂയോർക്കിൽ യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button