ThiruvananthapuramKeralaLatest NewsNews

സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ല: തുറക്കാനുള്ള തീരുമാനം കൊവിഡ് അവലോകന യോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് അറിയാതെയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിന് ശേഷം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെയാണ് സ്‌കൂള്‍ തുറക്കുന്ന വിവരം വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞത്. അതേസമയം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്‌കൂള്‍ തുറക്കുന്ന വിവരം അറിഞ്ഞത് മറ്റൊരു പൊതുപരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്.

സ്‌കൂള്‍ തുറക്കുന്ന തീയതി അടക്കം വിദ്യാഭ്യാസ വകുപ്പോ, ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷനോ അറിഞ്ഞിരുന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഏതെല്ലാം ക്ലാസുകള്‍ ആദ്യം തുറക്കണം, സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ തുടങ്ങി സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളായിരുന്നു വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button