Latest NewsNewsIndia

സിദ്ദുവിന് പാക്ക് ബന്ധം, ഇമ്രാൻ ഖാന്റെ സുഹൃത്ത്: എന്റെ രാജ്യത്തിനുവേണ്ടി അദ്ദേഹത്തിന്റെ പേര് എതിർക്കുമെന്ന് ക്യാപ്റ്റൻ

നവജ്യോത് സിങ് സിദ്ദുവുമായുള്ള തർക്കത്തെത്തുടർന്ന് സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് അമരിന്ദർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

ചണ്ഡിഗഡ്: പഞ്ചാബിൽ ക്യാപ്റ്റൻ അമരിന്ദർ സിങിന്റെ രാജി കോൺഗ്രസിന്റെ പതനത്തിന് കരണമാകുമോ? അടുത്ത മുഖ്യമന്ത്രി പദത്തിലേക്ക് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനെ അംഗീകരിക്കാനാകില്ലെന്ന് രാജിവച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്. ‘എന്റെ രാജ്യത്തിനുവേണ്ടി ഞാൻ അദ്ദേഹത്തിന്റെ പേര് എതിർക്കും. ഇത് രാജ്യസുരക്ഷയുടെ പ്രശ്നമാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സിദ്ദുവിന്റെ സുഹൃത്താണ്. പാക്ക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുമായി സിദ്ദുവിന് ബന്ധമുണ്ട്.’– അമരിന്ദർ സിങ് പറഞ്ഞു.

സിദ്ദു കഴിവില്ലാത്തയാളാണെന്നും തന്റെ സർക്കാരിലെ വലിയ ദുരന്തമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. താനേൽപ്പിച്ച വകുപ്പിനെ നേരെ നയിക്കാൻ പോലും സിദ്ദുവിനായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസിൽ തുടരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോൾ മറുപടി നൽകാനാവില്ലെന്നായിരുന്നു അമരിന്ദറിന്റെ മറുപടി.

Read Also:  മുങ്ങുന്ന കപ്പലാണ് കോൺഗ്രസ്, ആരും വോട്ട് ചെയ്യരുത് : ആഹ്വാനവുമായി ആംആദ്മി

നവജ്യോത് സിങ് സിദ്ദുവുമായുള്ള തർക്കത്തെത്തുടർന്ന് സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് അമരിന്ദർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോൺഗ്രസിൽ താൻ അപമാനിക്കപ്പെട്ടുവെന്ന് ഗവർണർ ബൽവരിലാൽ പുരോഹിതിന് രാജികത്ത് നൽകിയ ശേഷം അദ്ദേഹം പറഞ്ഞു. അതേസമയം, പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയതായി നിയമസഭാ കക്ഷി യോഗത്തിനു ശേഷം കോൺഗ്രസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button