KeralaLatest NewsNews

തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധികളെ അതിജീവിക്കാൻ ആർജ്ജവമുള്ള പ്രാദേശിക സർക്കാരുകളാണെന്ന് തെളിയിച്ചു: മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിസന്ധികളിൽ ആർജ്ജവത്തോടെ ഇടപെട്ട പ്രാദേശിക സർക്കാരുകളാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. പിഎംഎവൈ നഗരം ലൈഫ്, ദേശീയ നഗര ഉപജീവന മിഷൻ ഏകദിന ശില്പശാലയും എആർഎച്ച്സി പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: ചാലക്കുടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡനം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

‘പ്രതിസന്ധിഘട്ടത്തിൽ അതിൽ ഇടപെടാനുള്ള ശേഷിയും കഴിവും പ്രകടിപ്പിച്ച് ലോകത്തിനുതന്നെ മാതൃകയാകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു. വികസന പദ്ധതികൾ ഫലപ്രദമായ രീതിയിൽ പ്രാവർത്തികമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച ഇടപെടൽ ആവശ്യമാണ്. വികസനകാര്യങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് കേരളം മുന്നോട്ടു പോകുന്നത്. ശതകോടീശ്വന്മാരുടെ ആസ്തി കണക്കാക്കിയല്ല പാവപ്പെട്ട ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് സംസ്ഥാനത്തിന്റെ വികസനത്തിന്റെ അളവുകോൽ. ആ ചരിത്രപരമായ ദൗത്യം ഏറ്റെടുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും’ അദ്ദേഹം വ്യക്തമാക്കി.

Read Also: 8,9,11ക്ലാസ്സുകാരാണ് നാട്ടിൽ കോവിഡ് പരത്തുന്നത്, ആ ഭീകരന്മാരുടെ ക്ലാസ് തുറക്കാത്തത് നന്നായി: സന്ദീപ് വാചസ്പതി

പിഎംഎവൈ നഗരം ലൈഫ്, ദേശീയ നഗര ഉപജീവന മിഷൻ പദ്ധതികളുടെ നിർവഹണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന നഗരസഭാധ്യക്ഷൻമാർക്ക് ഇരു പദ്ധതികളെയും കൂടുതൽ പരിചയപ്പെടുത്തുന്നതിനാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചത്. വി കെ പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, കുടുംബശ്രീ ഡയറക്ടർ പി ഐ ശ്രീവിദ്യ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ (അർബൻ) എസ്. ജഹാംഗീർ തുടങ്ങിയവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button