CricketLatest NewsNewsSports

ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലി ഒഴിയുന്നു

ദുബായ്: ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകസ്ഥാനം വിരാട് കോഹ്‌ലി ഒഴിയുന്നു. ഈ സീസണൊടുവിൽ കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറുമെന്ന് ആർസിബി പുറത്തുവിട്ട വീഡിയോയിലൂടെ അറിയിച്ചു.

എന്നാൽ ഐപിഎല്ലിൽ തന്റെ അവസാന മത്സരം വരെ ആർസിബി താരമായി തുടരുമെന്ന് കോഹ്‌ലി വ്യക്തമാക്കി. തന്നിലർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും എല്ലാ ആർസിബി ആരാധകർക്കും കോഹ്‌ലി നന്ദി പറഞ്ഞു. ലോകകപ്പിനുശേഷം ടി20 നായകസ്ഥാനം ഒഴിയണമെന്ന തീരുമാനത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

Read Also:- ഐപിഎൽ: മുംബൈ ഇന്ത്യൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ്

ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് കോഹ്‌ലി പറഞ്ഞിരുന്നു. ഒമ്പത് വർഷത്തോളമായി മൂന്ന് ഫോർമാറ്റുകളും കളിച്ചു വരികയാണ്. 5-6 വർഷമായി നായകനെന്ന നിലയിൽ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നൽകണമെന്ന് സ്വയം തോന്നുകയാണ്. ടി20 ബാറ്റ്സ്മാനായി തുടരാനാണ് താൽപര്യമെന്നും വിരാട് വിശദീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button