Latest NewsNewsInternational

ചിയർ ലേഡികളും സ്റ്റേഡിയത്തിൽ തല മറയ്ക്കാത്ത സ്ത്രീകളും:അഫ്ഗാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി താലിബാൻ

അഫ്ഗാനിൽ തെറ്റെന്ന് കരുതുന്ന സന്ദേശം പ്രചരിപ്പിക്കാൻ താലിബാൻ ആഗ്രഹിക്കുന്നില്ല

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി താലിബാൻ. ഇസ്ലാമിന് എതിരാണെന്ന് ആരോപിച്ചാണ് 2021ലെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് ഭീകരർ നിരോധിച്ചത്. ഐപിഎല്ലിലെ ചിയർ ലേഡികളും സ്റ്റേഡിയത്തിൽ കണികളായുള്ള തല മറയ്ക്കാത്ത സ്ത്രീകളുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. ഇത് ഇസ്ലാമിന് എതിരാണെന്നും അഫ്ഗാനിൽ തെറ്റെന്ന് കരുതുന്ന സന്ദേശം പ്രചരിപ്പിക്കാൻ താലിബാൻ ആഗ്രഹിക്കുന്നില്ലെന്ന് കരുതുന്നതായുമാണ് റിപ്പോർട്ട്.

അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ മുൻ മാദ്ധ്യമ മാനേജരും പത്രപ്രവർത്തകനുമായ ഇബ്രാഹിം മോമൻദാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘അഫ്ഗാനിലെ ദേശീയ ടിവിയിലും റേഡിയോയിലും ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യില്ല. അതിന്റെ ഉള്ളടക്കങ്ങൾ ഇസ്ലാമിന് എതിരായി പരിഗണിക്കപ്പെടുന്നതിനാൽ മത്സരങ്ങളുടെ പ്രക്ഷേപണം നിരോധിച്ചിരിക്കുന്നു. ഇതിൽ പെൺകുട്ടികൾ നൃത്തം ചെയ്യുകയും സ്ത്രീകൾ തല മറയ്ക്കാതെ നിൽക്കുകയും ചെയ്യുന്നു’ ഇബ്രാഹിം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button