KeralaLatest NewsIndia

വലിയശാല രമേശിന്റെ മകനെ വീട്ടിൽ നിന്ന് പുറത്താക്കാൻ പാർട്ടിക്കാരനെ കൂട്ടുപിടിച്ച് ചിലർ : പൂർണ്ണമായും തള്ളി സിപിഎം

അച്ഛൻ ഇത്തരത്തിൽ ഒരിക്കലും ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അതിനാൽ തന്നെ പോലീസിൽ പരാതി നൽകുന്നതായും മകൻ ഗോകുൽ രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: സിനിമ – സീരിയൽ നടൻ രമേശ് വലിയശാല മരിച്ചത് കുറച്ചുദിവസങ്ങൾക്ക് മുൻപാണ്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്. അദ്ദേഹത്തിന്‍റെ മരണത്തിൽ സംശയം ആരോപിച്ചുകൊണ്ട് ബന്ധുക്കൾ രംഗത്ത് വന്നതോടെയാണ് വിവാദം തലപൊക്കിയത്. മകൻ ഗോകുലും രണ്ടാം ഭാര്യയുടെ മകൾ ശ്രുതിയും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അച്ഛൻ ഇത്തരത്തിൽ ഒരിക്കലും ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അതിനാൽ തന്നെ പോലീസിൽ പരാതി നൽകുന്നതായും മകൻ ഗോകുൽ രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പിന്നാലെ മകളും ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തുകയുണ്ടായി. രമേശിനെ അച്ഛനായി തന്നെയാണ് കാണുന്നതെന്നും രണ്ടാനച്ഛൻ എന്ന നിലയിൽ ഒരിക്കലും കണ്ടിട്ടില്ലെന്നും ശ്രുതി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ചില ഓൺലൈൻ മാധ്യമങ്ങൾ മറ്റൊരു ഞെട്ടിക്കുന്ന സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഗോകുൽ രമേശിനെ വീട്ടിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി രണ്ടാം ഭാര്യയുടെ സഹോദരൻ എന്നവകാശപ്പെടുന്ന ആളും കോവളത്തെ സിപിഎം പ്രവർത്തകനുമായാണ് സിപിഎം പാർട്ടി ഓഫീസിൽ എത്തിയത്.

എന്നാൽ ഇത് പൂർണ്ണമായും തള്ളിക്കളഞ്ഞ് പ്രാദേശിക സിപിഎം നേതൃത്വം. രണ്ടാം ഭാര്യയുടെ മകൾക്ക് വീട് കൊടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഗോകുലിന് ഈ വീട് രമേശ് മകന്റെ പേരിൽ എഴുതി വെച്ചിരുന്നു. നികുതി അടച്ചു പട്ടയവും ഉണ്ടെന്നു സിപിഎം നേതൃത്വം പറഞ്ഞിട്ടും ഇയാൾ നിലപാടിൽ നിന്ന് മാറിയിട്ടില്ല.

രമേശ് മരിക്കുന്നതിന് മുൻപ് തന്നെ ഗോകുലിന്റെ പേരിൽ എഴുതി വെച്ചത് ബോധപൂർവമായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. രമേശിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഗോകുൽ നിയമസഹായം തേടുന്നതിനിടെയാണ് രണ്ടാം ഭാര്യയും മകളും വീട്ടിൽ നിന്ന് ഒഴിയില്ല എന്ന സൂചന നൽകി മുന്നോട്ട് പോകുന്നത്.

shortlink

Post Your Comments


Back to top button