Latest NewsNewsIndia

ആയുധ ശേഖരവുമായി നുഴഞ്ഞുകയറാൻ ഭീകരരുടെ ശ്രമം: ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്റര്‍നെറ്റും മൊബൈലും വിലക്കി

അതിർത്തിക്കപ്പുറത്തു നിന്നും നുഴഞ്ഞു കയറാനുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ ശ്രമമാണിത്

ശ്രീനഗര്‍: ആയുധ ശേഖരവുമായി ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതിന് പിന്നാലെ ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോൺ സേവനങ്ങള്‍ക്ക് വിലക്ക്. കഴിഞ്ഞ 30 മണിക്കൂറുകളായി വിവിധ മേഖലകളിൽ നുഴഞ്ഞുകയറാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഉറിയില്‍ മൊബൈല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ വിലക്കിയിരിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കി.

അതിർത്തിക്കപ്പുറത്തു നിന്നും നുഴഞ്ഞു കയറാനുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ ശ്രമമാണിതെന്നും സൈന്യം പറഞ്ഞു. അതേസമയം, ഈ വര്‍ഷം വെടിനിര്‍ത്തല്‍ ലംഘനമോ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള പ്രകോപനമോ ഉണ്ടായിട്ടില്ലെന്നും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ വ്യതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button