KasargodKeralaNattuvarthaLatest NewsNews

ചെറുവത്തൂരിൽ റോഡിലേക്ക് ഓടിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കാസറഗോഡ്: ചെറുവത്തൂരിൽ റോഡിലേക്ക് ഓടിയ കൊച്ചു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. പയ്യങ്കി തഖ്വ ജുമാ മസ്ജിദിന് സമീപം ഓട്ടോ ഇടിച്ചാണ് വിദ്യാര്‍ഥിനി മരിണപ്പെട്ടത്. കൈതക്കാട് എ.യു.പി സ്കൂള്‍ മൂന്നാം ക്ലാസ്​ വിദ്യാര്‍ഥിനി ഷഹ്ന (8) ആണ് റോഡിലേക്ക് ഇറങ്ങി ഓടിയ കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ടത്.

Also Read:പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗിനെതിരെ ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ : ഇയാള്‍ സ്ത്രീകള്‍ക്ക് ഭീഷണി

ഇന്ന് വൈകുന്നേരം നാലു മണിയോടെ ആയിരുന്നു അപകടം നടന്നത്. വീട്ടില്‍ നിന്ന്​ റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാന്‍ ഷഹ്ന റോഡിലേക്ക് ഇറങ്ങുകയായിരുന്നു. അപ്പോഴാണ് എതിർ വശത്തു നിന്ന് വന്ന ഓട്ടോ ഷഹ്‌നയെ ഇടിച്ചത്. ഉടന്‍ ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button